വാഷിങ്ടൺ: യുഎസിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനായി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സ്വന്തമായി വിമാനങ്ങൾ വാങ്ങുന്നു. ആറ് ബോയിങ് 737 വിമാനങ്ങൾ വാങ്ങാനായി ഏകദേശം 140 മില്യൺ ഡോളറിൻ്റെ കരാറിൽ ഹോംലാൻഡ് സെക്യൂരിറ്റി ഒപ്പുവെച്ചു. വിമാനങ്ങളുടെ എണ്ണം കൂട്ടി പ്രവർത്തനങ്ങൾ നാടുകടത്തൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിമാനങ്ങൾ സ്വന്തമാക്കുന്നത്.
ഇതുവരെ സ്വകാര്യ വിമാനക്കമ്പനികളുടെ ചാർട്ടർ വിമാനങ്ങളെ ആണ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് കീഴിലെ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് നാടുകടത്തലിനായി ആശ്രയിച്ചിരുന്നത്.പുതിയ നോഡൽ ഓഫീസറെ നിയമിച്ചു
പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ നയങ്ങളുടെ ഭാഗമായി യുഎസ് കോൺഗ്രസ് അംഗീകരിച്ച തുക ഉപയോഗിച്ചാണ് വിമാനങ്ങൾ വാങ്ങുന്നത്. നാല് വർഷത്തേക്ക് 170 ബില്യൺ ഡോളറാണ് അനുവദിച്ചത്. ഇതുപയോഗിച്ച് തടങ്കൽ കേന്ദ്രത്തിൻ്റെ ശേഷിയും ഗതാഗത സംവിധാനങ്ങളും വികസിപ്പിക്കാനാണ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ നീക്കം.
വിർജീനിയ ആസ്ഥാനമായുള്ള ഡെഡാലസ് ഏവിയേഷൻ എന്ന കമ്പനിയുമായാണ് ഹോംലാൻഡ് സെക്യൂരിറ്റി കരാറിൽ ഒപ്പുവെച്ചത്. പുതിയ കരാർ, ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റിന് വിമാനങ്ങളുടെ എണ്ണം കൂട്ടാൻ സഹായിക്കുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. പ്രവർത്തന ചെലവ് കുറയ്ക്കാനും വിമാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സ്വന്തം വിമാനങ്ങൾ സഹായിക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിഷ മക്ലൗലിൻ പറഞ്ഞു.
