അറബി ഭാഷാ ദിനം: വിപുലമായ പരിപാടികളോടെ വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ അറബിക് ഭാഷാ ദിനാചരണത്തിൽ നിന്ന്

വടക്കാങ്ങര: യുണൈറ്റഡ് നാഷൻ പ്രഖ്യാപിച്ച ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ. അറബി ഭാഷ ദിനത്തിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത സി.ബി.എസ്.ഇ അറബിക് ട്രെയിനറും ഗ്രന്ഥകാരനുമായ സുഹൈൽ മേൽമുറി ഉദ്ഘാടനം ചെയ്തു. ലോകത്ത് നിലനിൽക്കുന്ന ഭാഷകളിൽ ഏറ്റവും സജീവമായ ഭാഷയാണ് അറബി ഭാഷ എന്നും 60 രാജ്യങ്ങളിലായി 242 മില്യൺ ജനങ്ങൾ നിത്യേന അവരുടെ ഭാഷയായി അറബി ഉപയോഗിക്കുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഘോഷത്തോടനുബന്ധിച്ച് 7, 8, 9 ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ 3 അറബി കയ്യെഴുത്ത് മാഗസിനുകൾ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി പ്രകാശനം ചെയ്തു. കുട്ടികളുടെ അറബി ഭാഷയിലെ കഴിവും  രചനാത്മകതയും കൊണ്ട് സമ്പന്നമായ മാഗസിനുകൾ വലിയ പ്രതീക്ഷയാണ് നൽകുന്നത് എന്നും വരുംതലമുറ ഈ ഭാഷയെ നെഞ്ചേറ്റുമെന്ന ഉറപ്പാണ് ഇത് തെളിയിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ റാഷിദ് മാസ്റ്റർ ആശംസകൾ അറിയിച്ചു. അറബിക് ഡിപ്പാർട്ട്മെൻറ് ഹെഡ് തഹ്സീൻ മാസ്റ്റർ പരിപാടികൾക്ക് നേതൃത്വം നൽകി. ഐ.ടി. ഡിപ്പാർട്ട്മെൻറ് ഹെഡ് റഫീഖ് മാസ്റ്റർ, സി.സി.എ കൺവീനർ രജീഷ് മാസ്റ്റർ, സ്വാലിഹ് മാസ്റ്റർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Comment

More News