കോളമ്പിയാ, സൗത്ത് കരലീന: അധ്യാപകനും എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ എബ്രഹാം സാംകുട്ടി (സാം നിലംപള്ളി-83) സൗത്തു കരോലിനയിലെ ലെക്സിങ്ടണിൽ ഡിസംബർ 17 ബുധനാഴ്ച്ച് അന്തരിച്ചു.
ആന്ധ്രാപ്രദേശിൽ ഡോ. നിലമ്പള്ളിൽ എബ്രഹാമിന്റെയും നഴ്സ് ആയിരുന്ന അന്നമ്മ എബ്രഹാമിന്റെയും ഇളയ മകനായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ശാസ്താംകോട്ടയിൽ ഗുരുകുലം എന്ന പേരിൽ സ്വന്തമായി ഒരു ട്യൂട്ടോറിയൽ സെന്റർ ആരംഭിച്ചു. ഒട്ടേറെ വിദ്യാർത്ഥികൾക്ക് ‘സാംകുട്ടി സാർ’ വഴികാട്ടിയും ഗുരുനാഥനും ആയി. അധ്യാപകൻ മാത്രമല്ല, വിദ്യാർത്ഥികളുടെ സുഹൃത്തും മെന്റോറും ആയിരുന്നു. നാട്ടിലും അദ്ദേഹം ഏറെ ആദരിക്കപ്പെട്ടു. പലവിധ ആവശ്യങ്ങൾക്കും ഏറെ പേർ അദ്ദേഹത്തെയാണ് ആശ്രയിച്ചിരുന്നത്.
50 വയസ് പിന്നിട്ടപ്പോൾ ഇന്ത്യ വിട്ട് അമേരിക്കയിലെ കരോലിനയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറി. അവിടെ പ്രാദേശിക മലയാളി ഒത്തുചേരലുകളുടെ ഭാഗമാകാൻ അദ്ദേഹം ഇഷ്ടപ്പെട്ടു. അമേരിക്കൻ സംസ്കാരവുമായി പൊരുത്തപ്പെടുന്നതിനൊപ്പം മക്കൾക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിന് ഏറെ പരിശ്രമിച്ചു. 60 വയസ് പിന്നിട്ടപ്പോഴും കരിയർ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനു വിഷമം ഉണ്ടായില്ല.
ചെറുപ്പത്തിൽ അദ്ദേഹം സ്വന്തം നിലയിലുള്ള ഒരു സാഹസികനായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലും നോവലുകളിലും സാം നിലമ്പള്ളിൽ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇ-മലയാളിയിലാണ് ഏറെ എഴുതിയത്.
ഹൃദ്രോഗത്തെ തുടർന്ന് സമീപ മാസങ്ങളിൽ നിരവധി വെല്ലുവിളികളും പ്രതിബന്ധങ്ങളും നേരിട്ടു. അവസാന നാളുകളിൽ വൃക്ക രോഗവും വിനയായി. അത് അദ്ദേഹം ആസ്വദിച്ച ദൈനംദിന ദിനചര്യകളെ ബാധിച്ചു. ഇന്ത്യൻ ഭക്ഷണത്തോടുള്ള സ്നേഹവും അയൽപക്കത്തെ ദൈനംദിന പ്രഭാത വ്യായാമങ്ങളും ഉൾപ്പെടെ. അവസാന നാളുകളിൽ പോലും അദ്ദേഹം തന്റെ പ്രതികരണങ്ങളിലൂടെയും തുറന്ന വ്യാഖ്യാനങ്ങളിലൂടെയും കുടുംബാംഗങ്ങളുടെ മുഖത്ത് പുഞ്ചിരി സമ്മാനിച്ചു.
ഹൈസ്കൂൾ അധ്യാപിക പരേതയായ ശാന്തമ്മ വർഗീസ് ആണ് ഭാര്യ. രണ്ട് പെൺമക്കൾ: സ്മിത ജിയാനോലാക്കിസും സിമി ജോണും. മരുമക്കൾ: സ്റ്റീവൻ ജിയാനോലാക്കിസ്, ജോസഫ് ജോൺ.
മൂന്ന് പേരക്കുട്ടികൾ: ജോഷ്വ ജോൺ, കാഷ് ജിയാനോലാക്കിസ് , എലിജ ജോൺ (11)
മൂന്ന് മൂത്ത സഹോദരിമാർ ഗ്രേസമ്മ എബ്രഹാം, പരേതയായ ആലീസ് എബ്രഹാം, പരേതയായ ലളിത എബ്രഹാം.
സംസ്കാരം ഡിസംബർ 20 ശനിയാഴ്ച. രാവിലെ 9:30 മുതൽ 11 വരെ പൊതുദർശനം: വുഡ്രിഡ്ജ് മെമ്മോറിയൽ പാർക്ക് & ഫ്യൂണറൽ ഹോം ചാപ്പൽ , 138 കോർലി മിൽ റോഡ്, ലെക്സിംഗ്ടൺ, എസ്സി 29072 .
ഉച്ചയ്ക്ക് 12:30 ന് അവിടെ സംസ്കാര ശുശ്രൂഷ ആരംഭിക്കും. തുടർന്ന് 3:30 ന് സംസ്കാരം
