കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ജനുവരി 10-ന് തുടക്കം

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ  50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി 10-ന് തുടക്കമാകും. ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം 6 മണി മുതൽ 8:30 വരെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.ചടങ്ങിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ നേത്ര്വത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേൽക്കും

ഇന്ത്യൻ കായികരംഗത്തെ ഇതിഹാസ ദമ്പതികളായ പത്മശ്രീ ഷൈനി വിത്സനും വിത്സൻ ചെറിയാനുമാണ് ഈ ആഘോഷ പരിപാടികളിലെ മുഖ്യാതിഥികൾ. ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ഷൈനി വിത്സനും, മുൻ അന്താരാഷ്ട്ര നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിത്സൻ ചെറിയാനും പങ്കെടുക്കുന്നത് സുവർണ്ണ ജൂബിലി വർഷത്തിന് ഏറെ മാറ്റുകൂട്ടുമെന്നു പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പറഞ്ഞു

ആര്ട്ട് ഡയറക്ടർ സുബി ഫിലിപ്പ് ,ട്രഷറർ ദീപക് നായർ എന്നിവരുടെ   നേത്ര്വത്വത്തിൽ ഡാളസ്സിലെ വിവിധ കലാ  സാംസ്കാരിക സംഘടനകൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, കരോൾ ഗീതങ്ങൾ എന്നിവയോടെയാണ് അസോസിയേഷന്റെ  50 വർഷങ്ങളുടെ ആഘോഷങ്ങൾക്ക്  തുടക്കം കുറിക്കുകയെന്നു  സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.

കൂടുതൽ വിവരങ്ങൾ കേരളം അസോസിയേഷൻ ഓഫീസുമായോ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ്

Leave a Comment

More News