നടിയെ ആക്രമിച്ച കേസ്: നാലാം പ്രതിക്ക് ജാമ്യം, സാക്ഷിയുടെ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആക്രമണം നടക്കുമ്പോള്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്കൊപ്പം ഉണ്ടായിരുന്നയാളാണ് വിജീഷ്. ഇതോടെ പള്‍സര്‍ സുനി ഒഴികെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.

വിചാരണ അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ ആണ് ജാമ്യം. വിചാരണ അനന്തമായി നീണ്ടുപോകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന വിജീഷിന്റെ ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി എ.ഗോപിനാഥ് ജാമ്യം അനുവദിച്ചത്.

അതേസമയം, തുടരന്വേഷണവുമായി ബന്ധപ്പെട്ട സാക്ഷി സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. വീണ്ടും ചോദ്യം ചെയ്യാനുള്ള നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യവും തള്ളി.

എന്നാല്‍, മുന്‍കൂര്‍ നോട്ടീസ് നല്‍കിയെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാവുവെന്നും ഉപദ്രവിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Print Friendly, PDF & Email

Leave a Comment

More News