ദൈവം (കവിത): ജയൻ വർഗീസ്

കാണുന്ന മണ്ണിന്റെ
കാണാത്ത ബോധ നി –
രാമയ ചേതന ദൈവം !
കൃഷ്ണനല്ലേശുവല്ല –
ള്ളയല്ലാദിയാം
സത്യം പ്രപഞ്ചാത്മ ബോധം !
മായാ പ്രപഞ്ചമേ,
നിന്റെ നിരാമയ
നായകനല്ലയോ ദൈവം !
കാല പ്രവാഹ വഴി –
കളിൽ ഉണ്മയാം
സ്നേഹ സ്വരൂപമീ ദൈവം !
കാണാത്തൊരാത്മ –
പ്രഭാവമനശ്വര
താള സംഗീതമെൻ ദൈവം
ഭൂമിയിൽ ഞാനായ
മൺ കട്ടയിൽ ജീവ
സാര സമ്പൂർണ്ണത ദൈവം
ഞാനും പ്രപഞ്ചവും
വർത്തമാനത്തിന്റെ
താള നിരാമയ ബോധം ദ്
വൈതമല്ലദ്വൈത
തത്വത്തിൽ ഒന്ന് ചേർ –
ന്നിത്തിരി പൂവായ് വിടർന്നു !
,ആനന്ദ ദായക മാ
ദിവ്യ സ്രോതസ്സിൽ
ഞാനായി ‌ ചേർന്നിരിക്കുമോൾ !
നാളെകൾ താണ്ടും
പ്രപഞ്ച സമുദ്രത്തിൽ
ഞാനെന്നും മറ്റൊരു തുള്ളി !

Leave a Comment

More News