കാണുന്ന മണ്ണിന്റെ
കാണാത്ത ബോധ നി –
രാമയ ചേതന ദൈവം !
കൃഷ്ണനല്ലേശുവല്ല –
ള്ളയല്ലാദിയാം
സത്യം പ്രപഞ്ചാത്മ ബോധം !
മായാ പ്രപഞ്ചമേ,
നിന്റെ നിരാമയ
നായകനല്ലയോ ദൈവം !
കാല പ്രവാഹ വഴി –
കളിൽ ഉണ്മയാം
സ്നേഹ സ്വരൂപമീ ദൈവം !
കാണാത്തൊരാത്മ –
പ്രഭാവമനശ്വര
താള സംഗീതമെൻ ദൈവം
ഭൂമിയിൽ ഞാനായ
മൺ കട്ടയിൽ ജീവ
സാര സമ്പൂർണ്ണത ദൈവം
ഞാനും പ്രപഞ്ചവും
വർത്തമാനത്തിന്റെ
താള നിരാമയ ബോധം ദ്
വൈതമല്ലദ്വൈത
തത്വത്തിൽ ഒന്ന് ചേർ –
ന്നിത്തിരി പൂവായ് വിടർന്നു !
,ആനന്ദ ദായക മാ
ദിവ്യ സ്രോതസ്സിൽ
ഞാനായി ചേർന്നിരിക്കുമോൾ !
നാളെകൾ താണ്ടും
പ്രപഞ്ച സമുദ്രത്തിൽ
ഞാനെന്നും മറ്റൊരു തുള്ളി !
More News
-
അമ്മയെവിടെ? (മദേഴ്സ് ഡേ കവിത): ജയൻ വർഗീസ്
“ അമ്മയെവിടെ ?” വിളി കേൾക്കുമോ എന്റെ കണ്ണുനീർത്തേങ്ങൽ ചിണുങ്ങൽ ശ്രവിച്ചുവോ ? ‘ അമ്മേടെ മുത്തിന് കൊണ്ടെത്തരാൻ ’ ‘മാന... -
യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന മാനവികത (ലേഖനം): ജയൻ വർഗീസ്
യുദ്ധം മുറിവുകൾ ഉണ്ടാക്കുന്നു. ആ മുറിവുകളിൽ നിന്ന് വാർന്നൊഴുകുന്നത് മനുഷ്യന്റെചോരയാണ് എന്നതിനാലാണ് യുദ്ധം എന്ന് കേൾക്കുമ്പോൾ ആഗോള മനുഷ്യ രാശി ആധിയോടെഞെട്ടി... -
മഴ മധുരിമ (കവിത): ജയൻ വർഗീസ്
മേടക്കാറ്റിന് നാണപ്പുലരിയിൽ മാനത്താറാട്ട് ഭൂമിപ്പെണ്ണിന് മേനിയിലുണരും രോമാഞ്ചകുളിര് ! തളിരിടും യൗവന നിറ കാന്തിയിൽ പുളകമായ് വിരിയുമീ മൃദു ചോദനം പ്രണയമായ്...
