സ്ഥാനമേറ്റെടുത്ത പുതിയ തിരുവനന്തപുരം മേയർക്ക് ലഭിച്ച ആദ്യ പരാതി മുൻ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ

തിരുവനന്തപുരം: തിരുവനന്തപുരം നഗര സഭാ മേയറായി ചുമതലയേറ്റ വി.വി. രാജേഷിനു മുമ്പാകെ വന്ന ആദ്യ പരാതി സ്ഥാനമൊഴിഞ്ഞ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ. മുൻ നഗരസഭാ ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും, അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മുൻ കൗൺസിലർ ശ്രീകുമാര്‍ പരാതി നൽകിയത്. ആര്യ രാജേന്ദ്രന്റെ പ്രവർത്തനങ്ങളിലെ അഴിമതിയെക്കുറിച്ച് ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

നഗരസഭയിലെ നിയമവിരുദ്ധവും പക്ഷപാതപരവുമായ നിയമനങ്ങൾ സംബന്ധിച്ച ആരോപണങ്ങളും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ജോലികൾ സിപിഐ (എം) പാർട്ടി പ്രവർത്തകർക്കായി ആര്യാ രാജേന്ദ്രന്‍ സംവരണം ചെയ്തെന്ന ആരോപണങ്ങളും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ശുചിത്വ ജോലികൾക്കായി പാർട്ടി അംഗങ്ങളുടെ പട്ടിക ആവശ്യപ്പെട്ടുകൊണ്ട് സിപിഐ (എം) ജില്ലാ സെക്രട്ടറിക്ക് ആര്യാ രാജേന്ദ്രന്‍ അയച്ചതായി പറയപ്പെടുന്ന വിവാദമായ ഒരു കത്ത് ചോർന്നതാണ് ഈ ആരോപണങ്ങൾക്ക് ആക്കം കൂട്ടിയത്. ഇത് അഴിമതി, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നീ കുറ്റങ്ങൾക്ക് കാരണമായി. ഒരു യൂത്ത് കോൺഗ്രസ് നേതാവ് അവരെ “ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയായ സ്ത്രീ” എന്നാണ് വിശേഷിപ്പിച്ചത്.

Leave a Comment

More News