പമ്പ അസോസിയേഷന്‍ ന്യൂ ഇയര്‍ ആഘോഷം വര്‍ണ്ണാഭമായി

ഫിലാഡല്‍ഫിയ: പമ്പ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ന്യൂ ഇയര്‍ പരിപാടി അംഗങ്ങളുടെയും അതിഥികളുടെയും സാന്നിധ്യത്തില്‍ ആഘോഷപൂര്‍ണ്ണമായി നടന്നു. വിവിധ സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്ത ചടങ്ങ് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകര്‍ന്നു.

ചടങ്ങിന് ജനറല്‍ സെക്രട്ടറി ജോര്‍ജ് ഒലിക്കല്‍ സ്വാഗതം ആശംസിക്കുകയും യോഗ നിയന്ത്രണവും നിര്‍വഹിക്കുകയും ചെയ്തു. പമ്പ അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു. തന്റെ പ്രസിഡന്‍ഷ്യല്‍ പ്രസംഗത്തില്‍ സംഘടനയുടെ പോയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കായ എല്ലാ അംഗങ്ങള്‍ക്കും നന്ദി അറിയിച്ചു.

ന്യൂ ഇയര്‍ സന്ദേശം റവ. ഫിലിപ്‌സ് മോടയില്‍ നല്‍കി. പുതുവര്‍ഷം പ്രത്യാശയുടെയും സഹകരണത്തിന്റെയും കാലമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

പരിപാടിയുടെ മുഖ്യാതിഥിയായി ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി പങ്കെടുത്തു. അദ്ദേഹം പ്രവാസി സമൂഹത്തിന്റെ ഐക്യവും സംഘടനകളുടെ പങ്കും സംബന്ധിച്ച് പ്രചോദനാത്മകമായ പ്രസംഗം നടത്തി.

പമ്പ പ്രസിഡന്റ്-ഇലക്ട് അലക്‌സ് തോമസ് സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു., ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍ സുധാ കാര്‍ത്ത, പമ്പ വിമന്‍സ് ഫോറം ചെയര്‍ സെലിന്‍ ഒലിക്കല്‍, ഡോ. ഈപ്പന്‍ ഡാനിയല്‍, ഫൊക്കാന ട്രഷറര്‍ ജോയ് ചക്കപ്പന്‍, ഫൊക്കാന നേതാക്കളായ ലീല മാരേട്ട്, ദേവസി പാലാട്ടി, ഫ്രാന്‍സിസ് കാരക്കാട്, തങ്കച്ചന്‍ മണക്കുന്നേല്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

പരിപാടിയോടനുബന്ധിച്ചു ഫൊക്കാനയുടെ മെഡിക്കല്‍ കാര്‍ഡ് വിതരണവും, കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷനും നടത്തപ്പെടുകളുണ്ടായി. ഈ പ്രവര്‍ത്തനങ്ങള്‍ രാജന്‍ സാമുവേല്‍, ഫിലിപ്പോസ് ചെറിയാന്‍ എന്നിവര്‍ ഏകോപിപ്പിച്ചു.

കൂടാതെ, പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനകൈമാറ്റ ചടങ്ങും നടന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അലക്‌സ് തോമസ്, ജനറല്‍ സെക്രട്ടറി സുമോദ് ടി. നെല്ലിക്കല, ട്രഷറര്‍ ജോയ് തട്ടാര്‍കുന്നേല്‍ എന്നിവര്‍ മുന്‍ ഭാരവാഹികളായ ജോണ്‍ പണിക്കര്‍, ജോര്‍ജ് ഒലിക്കല്‍, സുമോദ് ടി. നെല്ലിക്കല എന്നിവരില്‍ നിന്ന് സ്ഥാനകൈമാറ്റം നടത്തി ഔദ്യോഗികമായി അധികാരമേറ്റു.

സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി രാജു പി. ജോണ്‍, മാത്യു കിഴക്കേല്‍, ഷീബ, ടിനു ജോണ്‍സണ്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങള്‍ പരിപാടിക്ക് കൂടുതല്‍ ഭംഗി നല്‍കി. തോമസ് പോള്‍, ജേക്കബ് കോര എന്നിവര്‍ നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചു.

പരിപാടിയുടെ സമാപനത്തില്‍ ട്രഷറര്‍ സുമോദ് നെല്ലികാല നന്ദി രേഖപ്പെടുത്തി. ന്യൂ ഇയര്‍ ആഘോഷം പങ്കെടുത്ത എല്ലാവരുടെയും മനസ്സില്‍ സന്തോഷവും നവോന്മേഷവും നിറച്ച ഒരു അനുഭവമായി മാറി.

Leave a Comment

More News