ഗ്രേറ്റര്‍ ചിക്കാഗോ മലയാളി അസ്സോസിയേഷൻ (GCMA) ‘സർഗോത്സവം 2026’; ഒരുക്കങ്ങൾ ആരംഭിച്ചു

ചിക്കാഗോ: ഗ്രേറ്റർ ചിക്കാഗോ മലയാളി അസോസിയേഷന്റെ (GCMA) ആഭിമുഖ്യത്തിൽ 2026 ഏപ്രിലിൽ നടത്തുന്ന ‘സർഗോത്സവം’ (SARGOLSAVAM) യുവജനോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ബോർഡ് യോഗം സമാപിച്ചു. അസോസിയേഷന്റെ ഭാവി പ്രവർത്തനങ്ങളിലും യുവജനോത്സവത്തിന്റെ വിജയത്തിലും നിർണ്ണായകമായ തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്.

ഒമ്പത് സബ് കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ട് GCMA ആദ്യമായി നടത്തുന്ന ‘സർഗോത്സവം 2026’ (SARGOLSAVAM 2026) അമേരിക്കൻ മലയാളികൾക്ക് പുതിയ ഒരു അനുഭവമാക്കി മാറ്റുവാൻ യുവജനോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു .യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കുട്ടികളിലും യുവാക്കളിലും കലയും നമ്മുടെ സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി ആണ് വിപുലമായ മത്സരങ്ങളും പരിപാടികളും ആസൂത്രണം ചെയ്യുന്നത്.

സർഗോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജിജു സ്റ്റീഫൻ, സന്തോഷ് കാട്ടൂകാരൻ, രഞ്ജിത്ത് ചെറുവള്ളി എന്നിവർ മുഖ്യ കോ-ഓര്‍ഡിനേറ്റര്‍മാരായി 9 കമ്മറ്റികളും രൂപീകരിച്ചു. ഓരോ കമ്മിറ്റിയും ഉത്സവത്തിന്റെ വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകും.

ഫിനാൻസ് കമ്മിറ്റി: ജിതേഷ് ചുങ്കത്ത്, ടോമി മെതിപ്പാറ, ജോണിക്കുട്ടി പിള്ളവീട്ടിൽ, സേവ്യർ ജോൺ, ജോർജ് നെല്ലാമറ്റം.
പ്രോഗ്രാം & ഇവന്റ് കമ്മിറ്റി : സേവ്യർ ജോൺ, മനോജ് തോമസ് കോട്ടപ്പുറം, ജിജു സ്റ്റീഫൻ, രൺജിത് ചെറുവള്ളി, ജോർജ് ഒറവങ്കര.
ലോജിസ്റ്റിക് കമ്മിറ്റി: അനിൽ കൃഷ്ണൻ, സെബാസ്റ്റ്യൻ വാഴേപറമ്പിൽ, സണ്ണി ചിറയിൽ .
മീഡിയ ആൻഡ് സ്റ്റേജ്: രവീന്ദ്രൻ കുട്ടപ്പൻ, ജോൺസൻ കാരിക്കൻ, അലൻ ജോർജ്, ജോസ് കോലഞ്ചേരി, തോമസുകുട്ടി കൊഴൻചേരി, വിൽ‌സൺ മാളിയേക്കൽ.
രജിസ്ട്രേഷൻ & സ്കോറിംഗ്: സുജിത് കേനോത്ത്, അനീഷ് ആന്റോ, ലീസ് മാത്യു, റോഷ്‌നി ബിജു, ഷാനി എബ്രഹാം, ബോബി സെബാസ്റ്റ്യന്‍, ജേക്കബ് മാത്യു.
ട്രോഫി ആൻഡ് പ്രൈസ്: ഷിബു അഗസ്റ്റിൻ, ടോമി മെതിപ്പാറ, മേഴ്‌സി കുര്യാക്കോസ്, ജിമ്മി തോമസ്.
ഫുഡ് കമ്മിറ്റി: ഫിലിപ്പ് പൗവ്വത്തിൽ, മാറ്റ് വിലങ്ങാട്ടുശ്ശേരിൽ, ജോണി ഇലഞ്ഞിക്കൽ, സണ്ണി ചാക്കോ .
ഐ.ടി കമ്മിറ്റി: സുജിത് കേനോത്ത്, വില്യം തെക്കേത്ത്, അനീഷ് ആന്റോ, റോഷ്‌നി ബിജു .
കംപ്ലൈൻസ് കമ്മിറ്റി: ജിതേഷ് ചുങ്കത്ത്, സന്തോഷ് കാട്ടുകാരൻ, ജിജു സ്റ്റീഫൻ, രൺജിത് ചെറുവള്ളി, സന്തോഷ് നായർ.

സർഗോത്സവം 2026 – ഒറ്റനോട്ടത്തിൽ:
മത്സരങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും നടത്തുന്നതായിരിക്കും. അമേരിക്കകൾ മലയാളി വേരുകളുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാവുന്ന രൂപത്തിലാണ് ‘സർഗോത്സവം 2026’ രൂപകല്പന ചെയ്തിരിക്കുന്നത്.

തിയതി: 2026 ഏപ്രിൽ 10 (വൈകുന്നേരം 5:00 – 10:00), ഏപ്രിൽ 11 (രാവിലെ 8:00 മുതൽ).ഓൺലൈൻ മത്സരങ്ങൾ (ഏപ്രിൽ 6 – 10 (വൈകുന്നേരം 5:00 – 10:00)

പ്രധാന വേദി: സീറോ മലബാർ ചർച്ച് ഹാൾ, ബെൽവുഡ് (Syro Malabar Church, Bellwood, IL).

മത്സര വിഭാഗങ്ങൾ: ഭരതനാട്യം, മോഹിനിയാട്ടം, ഫോക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ് , മാർഗം കളി ,ക്ലാസിക്കൽ മ്യൂസിക് , ലൈറ്റ് മ്യൂസിക് , ഫിലിം മ്യൂസിക് , വെസ്റ്റേൺ മ്യൂസിക് ,റേസിറ്റേഷൻ , കാലിഗ്രാഫി (ഹാൻഡ് റൈറ്റിംഗ് ) , പ്രസംഗ മത്സരം, സ്പെല്ലിംഗ് ബീ, ചിത്രരചന, ഫാൻസി ഡ്രസ്സ് , ഇൻസ്ട്രുമെന്റൽ മ്യൂസിക് , ഫോട്ടോഗ്രാഫി , തുടങ്ങി വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സൂപ്പർ കിഡ് (SUPER KID ) മത്സരവും സ്റ്റോറി ടെല്ലിംഗ് മത്സരവും നടത്തുന്നതായിരിക്കും.
സോളോ ഐറ്റങ്ങൾ മലയാളികൾക്ക് മാത്രമായും, എന്നാൽ ഗ്രൂപ്പ് ഐറ്റങ്ങളിൽ 51% -ത്തിൽ അധികം മലയാളികളെങ്കിലും ഒരു ടീമിൽ ഉണ്ടായിരിക്കണം.

ഇൻസ്ട്രുമെന്റൽ മ്യൂസിക് മത്സരങ്ങൾ – 1.സ്ട്രിംഗ് 2. ഡ്രംസ് 3 .വിൻഡ് എന്നീ വിഭാഗങ്ങൾ ഉണ്ടായിരിക്കും .

രജിസ്ട്രേഷന്‍, റൂൾസ് & റെഗുലേഷൻസ്, ഐറ്റം ഡിസ്ക്രൈബിഷൻസ്, സ്പെല്ലിംഗ് ബീ, ലെറ്റേഴ്സ്, പ്രസംഗ വിഷയങ്ങൾ എന്നിവ https://greatercma.org എന്ന വെബ്‌സൈറ്റിൽ താമസിയാതെ ആരംഭിക്കുന്നതായിരിക്കും.

മലയാളി സമൂഹത്തിന്റെ ഒത്തൊരുമയും യുവതലമുറയുടെ സർഗ്ഗ വാസനയും വിളിച്ചോതുന്ന സർഗോത്സവം വൻ വിജയമാക്കാൻ എല്ലാവരുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് മീറ്റിംഗില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സേവ്യർ ജോൺ നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. സന്തോഷ് നായർ കൃതജത രേഖപ്പെടുത്തി.

പ്രവാസി ചാനൽ, എലഗന്സ് ഇവെന്റ്സ് എന്നിവർ സർഗോത്സവത്തിന്റെ മീഡിയ പാര്‍ട്ടണേഴ്സ് ആയിരിക്കും .

കൂടുതൽ വിവരങ്ങൾക്ക്: ജിജു സ്റ്റീഫൻ (704 433 0584), സന്തോഷ് കാട്ടൂകാരൻ (773 469 5048), രഞ്ജിത്ത് ചെറുവള്ളി (312 608 8171), ജിതേഷ് ചുങ്കത്ത് (224 522 9157).

 

 

 

 

Leave a Comment

More News