ദോഹ: ടാലെന്റിനോ 2026 എന്ന തലക്കെട്ടിൽ മലർവാടി ബാലസംഘം ഖത്തർ ഘടകം ഒരുക്കുന്ന പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികളുടെ കലാ മത്സരങ്ങളുടെ മെഗാ ഫൈനൽ ജനുവരി 23 ന് വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതൽ രാത്രി 8 മണിവരെ നടക്കുമെന്ന് മലർവാടി ഭാരവാഹികൾ അറിയിച്ചു.
നേരെത്തെ ഖത്തറിലെ വിവിധ വേദികളിലായി സോണൽ തലങ്ങളിൽ നടന്ന പ്രാഥമിക മത്സരങ്ങളിൽ പങ്കെടുത്ത നൂറുകണക്കിന് മത്സരാർഥികളിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിഭകളാണ് ആറ് സോണുകളെ പ്രതിനിധീകരിച്ച് മെഗാ ഫൈനലിൽ മാറ്റുരക്കുക. ബഡ്‌സ്, കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ നാല് വിഭാഗങ്ങളിലായി വ്യക്തിഗത – ഗ്രൂപ്പ് മത്സരങ്ങളിൽ ഒപ്പന, ഖാവാലി, വട്ടപ്പാട്ട്, ദഫ് മുട്ട്, മൈമിംഗ് ഉൾപ്പെടെ ഇരുപത്തിനാലോളം ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.
പ്രധാന വേദിക്ക് പുറമെ 5 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 800 ൽ പരം ബാലികാ ബാലന്മാർ തങ്ങളുടെ കാലാഭിരുചികൾ മാറ്റുരക്കും.
പരിപാടികളുടെ സുഗമമായ നടത്തിപ്പിന് 50 പേരടങ്ങുന്ന വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മലർവാടി ഖത്തർ ഘടകം കൺവീനറിന്റെ അധ്യക്ഷതത്തിൽ നടന്ന യോഗത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ നഹ്‌യാബീവി, വൈസ് ചെയർ പേഴ്‌സൺസ് ബബിന ബഷീർ, റഫ്‌ന ഷാനവാസ് എന്നിവരെയും, ജനറൽ കൺവീനറായി അബ്ദുൽ ജലീൽ എം.എം, അസിസ്റ്റന്റ് കൺവീനർ സി.കെ. ജസീം എന്നിവരെയും തിരഞ്ഞെടുത്തു.
ഡോക്ടർ സൽമാൻ (ഫെസിലിറ്റീസ്), സിദ്ദിഖ് വേങ്ങര (വെന്യൂ), താഹിർ ടി.കെ, സൗദ പി.കെ (വളണ്ടിയർ), മുഹമ്മദ് സലിം (ഫുഡ്, റിഫ്രഷ്മെന്റ്), സലിം വേളം (മീഡിയ), ജസീം ലക്കി (പി.ആർ), സലിം വാഴക്കാട്, ശംസുദ്ധീൻ, ഷൈൻ (ഫൈനാൻസ്), ജൗഹറ അസ്‌ലം, ആബിദ സുബൈർ (ജഡ്ജസ്), അമീന മുബാറക്. (ഗസ്റ്റ് മാനേജ്‌മന്റ്), ആഷിഖ്, ഫഹദ് (ടാബുലേഷൻ) എന്നിവർ വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകും.
വൈകീട്ട് 7 മണിക്ക് നടക്കുന്ന സമാപന സെഷനിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

