രാശിഫലം (15-01-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾ അൽപം കരുതലോടെ ഇരിക്കണം. നിങ്ങളുടെ അമ്മയുമായി ഇന്ന് അസ്വാരസ്യമുണ്ടാകാം. നിങ്ങളുടെ മനസിലെ പ്രതികൂലചിന്തയാകാം ഇതിനുകാരണം‍. അതുകൊണ്ട് എത്രയും വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. കടലാസുജോലികളില്‍ ഏർപ്പെടുമ്പോഴും വെള്ളവുമായി ഇടപെടുമ്പോഴും ശ്രദ്ധിക്കുക.

കന്നി: ഇന്ന് നിങ്ങൾ കൂട്ടുകൂടുന്നത് ഒഴിവാക്കണം. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. തൊഴിലിടത്ത് വേണ്ടത്ര ശ്രദ്ധ നല്‍കുക. ഇന്ന് നിങ്ങളുടെ ആത്മാഭിമാനത്തെ ബാധിക്കാന്‍ ഇടയാകുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാതെ ഇരിക്കുക.

തുലാം: ഇന്ന് മാനസികമായി നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകില്ല. അതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. ഇന്ന് നിങ്ങള്‍ പ്രധാനപ്പെട്ട ജോലികളില്‍ ഏര്‍പ്പെടാതെ ഇരിക്കുക . നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. നിങ്ങള്‍ അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഏതായാലും ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ,നിങ്ങള്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം.

വൃശ്ചികം: ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ വളരെ ഉല്ലാസവാനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക് കൂടുതല്‍ സന്തോഷം പകരും. ദിവസം മുഴുവന്‍ നിങ്ങള്‍ മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിക്കുകയോ ഒരു യാത്ര ആസൂത്രണം ചെയ്യുകയോ ഉണ്ടാകും.

ധനു: നിങ്ങളിന്ന് തികച്ചും ഒരു സംതുലിതാവസ്ഥയിലായിരിക്കും. കുടുംബത്തിൻ്റെ കാര്യങ്ങള്‍ നോക്കും. വീടിനുവേണ്ടി കൂടുതല്‍ സമയം കണ്ടെത്തും. ജോലിയുടെ കാര്യത്തിലും ഇന്ന് നിങ്ങള്‍ക്ക് വളരെ സമാധാനമായ ഒരു ദിവസമായിരിക്കും. നിങ്ങള്‍ക്കിന്ന് വളരെ സമാധാനം ലഭിക്കും.

മകരം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറ്റവും ഗുണപ്രദമായിരിക്കും. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കണ്ടുമുട്ടാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ദിവസമാണിന്ന്. സുഹൃത്തുക്കളില്‍നിന്ന് സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാം. യാത്രക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസ് അഭിവൃദ്ധി നേടും.

കുംഭം: നിങ്ങളുടെ മനസും ശരീരവും ഇന്ന് ശാന്തമായിരിക്കും. എല്ലാം ശരിയായ രീതിയില്‍ നടക്കും. തൊഴില്‍രംഗത്ത് നിങ്ങള്‍ നല്ല പ്രകടനം കാഴ്‌ചവെക്കുകയും അത് അഭിനന്ദിക്കപ്പെടുകയും ചെയ്യും. ഇത് നിങ്ങളെ കൂടുതല്‍ ഉന്മേഷവാനാക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണ കൂടിയാകുമ്പോള്‍ നിങ്ങള്‍ ഇന്ന് തിളങ്ങും. സാമൂഹികമായി അംഗീകാരങ്ങളും അനുമോദനങ്ങളും ലഭിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളെക്കുറിച്ച് അഭിമാനിക്കും.

മീനം: നിങ്ങളെക്കാള്‍ ശക്തനായ ആരുമായും ഇന്ന് ഏറ്റുമുട്ടാന്‍ പോകരുത്. മടിയും മാനസികമായ ഉദാസീനതയും ഇന്ന് നിങ്ങളെ ബാധിക്കും. ഇന്ന് പലരുമായും വാഗ്വാദമുണ്ടാകാനിടയുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഇന്ന് നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള ദിവസമാണ്.

മേടം: ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ അല്‌പം ആവേശമുള്ള ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് നല്ല തിരക്കായിരിക്കും. എന്നാല്‍ ഇഷ്‌ടപ്പെട്ട കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ സമയം ലഭിക്കും. ഇന്ന് നിങ്ങള്‍ക്ക് തൊഴിലിടത്തില്‍ നിന്ന് പ്രശംസ ലഭിക്കും .

ഇടവം: ഇന്ന് നിങ്ങള്‍ക്ക് കോപം കൂടുതലായിരിക്കും. അതുകൊണ്ട് തന്ന് ആരെങ്കിലുമായി ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ നല്ല സ്വഭാവത്തിനെതിരായി ഒന്നും തന്നെ ചെയ്യരുത്. പകരം വീട്ടാനും നില്‍ക്കരുത്. ശാന്തനായും ഇരിക്കുക. നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങളുടെ സ്വത്വത്തെ നശിപ്പിക്കാൻ ആരെയും അനുവദിക്കാതിരിക്കുക. നിങ്ങളുടെ നന്മയും, അന്തസും അവസാനം വരെ നിലനില്ക്കും.

മിഥുനം: നിങ്ങള്‍ക്ക് എന്തെങ്കിലും വിജയകരമായി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. ഇന്ന് നിങ്ങള്‍ക്ക് പേരും പ്രശസ്‌തിയും കൈവരും. നിങ്ങളുടെ ഗൃഹാന്തരീക്ഷം സന്തോഷ നിര്‍ഭരമാകും. വലിയൊരു തുക ഇന്ന് നിങ്ങള്‍ക്ക് കൈവരുമെങ്കിലും, അതില്‍ നല്ലൊരുഭാഗം നിങ്ങള്‍ക്ക് ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഉന്മേഷവാനായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ഇന്ന് അംഗീകരിക്കപ്പെടും. എന്നാല്‍ നിങ്ങളുടെ സംസാരിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

കര്‍ക്കിടകം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. നല്ല ഉത്സാഹം ഉണ്ടാകും. ഇന്ന് നിങ്ങള്‍ വേണ്ടാത്ത ചിന്തകളില്‍ ആര്‍പ്പെടാതെ ഇരിക്കുക. കൂടാതെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടാതെ ജോലിയില്‍ ഏര്‍പ്പെടുക.

Leave a Comment

More News