ചിങ്ങം: ഇന്നത്തെ ദിവസം സന്തോഷകരമായി നിങ്ങൾ ചെലവിടും. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ ഇന്ന് മെച്ചപ്പെടുത്താനാകും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടിവൈഭവത്തെക്കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം നിങ്ങള്‍ക്ക് ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കും. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും അവരിൽ നിന്നും നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത.
കന്നി: ഇന്ന് നിങ്ങള്‍ക്ക് അനുയോജ്യകരമായ ദിവസമാണ്. വിജയം കൈവരിക്കാനുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് സഫലമാകും. അതിനായി ഏറെ കഠിനാധ്വാനം ചെയ്യും. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ വേണം. വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. അതിലൂടെ സന്തോഷം കണ്ടെത്താനും നിങ്ങള്‍ക്കാകും.
തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ഇന്ന് ചർച്ച ചെയ്തേക്കാം. ഒരു തീര്‍ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. വിദേശരാജ്യത്ത് നിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി മറ്റ് സ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസം.
വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് സാധാരണ ദിവസമായിരിക്കും. നിങ്ങള്‍ വായിക്കുന്ന പുസ്‌തകം നിങ്ങളെ ഏറെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല മുന്നോട്ടുള്ള പ്രയാണത്തിന് അത് പ്രചോദനമാകുകയും ചെയ്യും. പുതിയ സംരംഭം തുടങ്ങാന്‍ സാധ്യത. മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമായിരിക്കും ഇന്ന് നിങ്ങള്‍.
ധനു: നിങ്ങളിന്ന് ആരോഗ്യ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തണം. ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ നിങ്ങളിന്ന് വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ഥാടനം നടത്താനും അവസരം ലഭിച്ചേക്കാം. ബന്ധു വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചേക്കും. ബന്ധുക്കളുമായുള്ള സന്തോഷകരമായ ഒത്തുച്ചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തോഷവും സമാധാനവും നല്‍കും. സമൂഹത്തില്‍ നിങ്ങളുടെ പേരും പെരുമയും ഉയരും.
മകരം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ ശാന്തമായി കടന്നുപോകും. എന്തായാലും നിങ്ങള്‍ വളരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട ദിവസമാണിന്ന്. എന്നാല്‍ ജോലി സ്ഥലത്തെ നിങ്ങളുടെ പ്രശസ്‌തി ഉയരും. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ വേണം. കുടുംബത്തില്‍ നിന്നും സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കും.
കുംഭം: മികച്ച ജോലിക്കായി പുതിയ ഇടങ്ങള്‍ തേടും. ജീവിത വിജയത്തിന് കഠിനാധ്വാനം വേണമെന്നത് നിങ്ങള്‍ക്കറിയാം. അതുകൊണ്ട് അതിന് തയ്യാറുമായിരിക്കും. വിജയിക്കാനുള്ള മാര്‍ഗങ്ങളും നിങ്ങള്‍ സ്വയം കണ്ടെത്തും.
മീനം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല. മാനസികമായി ഉന്മേഷ കുറവ് അനുഭവപ്പെട്ടേക്കാം. നിസാര കാര്യങ്ങള്‍ക്ക് പോലും സങ്കടപ്പെട്ടേക്കാം. മറ്റുള്ളവരുടെ സ്വാധീനം നിങ്ങളില്‍ ദുഷ്‌ചിന്തകള്‍ ഉണ്ടാക്കിയേക്കാം. മറ്റുള്ളവരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുക. വാഹനം ഓടിക്കുമ്പോഴും ജലാശയത്തില്‍ ഇറങ്ങുമ്പോഴും ശ്രദ്ധിക്കുക.
മേടം: നിങ്ങള്‍ക്കിന്ന് സമ്മിശ്ര അനുഭവങ്ങളുടെ ദിവസമായിരിക്കും. ശാരീരികമായ അനാരോഗ്യവും ഉത്‌കണ്‌ഠയും നിങ്ങള്‍ക്കിന്ന് പ്രശ്‍നമാകും. അസ്വസ്ഥതയും ക്ഷീണവും ഉദാസീനതയും ഇന്ന് നിങ്ങളെ വിഷമിപ്പിക്കും. അത് നിങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കും. മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത ജോലികള്‍ നിങ്ങള്‍ ഏറ്റെടുത്തേക്കാം. തീര്‍ഥാടനത്തിന് സാധ്യത കാണുന്നു. ഇന്ന് എന്ത് ചെയ്യുന്നതിലും നിങ്ങള്‍ തന്നിഷ്‌ടമാണ് നോക്കുക.
ഇടവം: ഇന്ന് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ദിവസമാണ്. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് നിങ്ങൾ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യം നൂറ് ശതമാനവും തൃപ്‌തികരമാവില്ല. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക. ഉത്‌കണ്‌ഠയും ശാരീരികയായ ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ഓഫിസ് ജോലി നിങ്ങളെ ക്ഷീണിതനാക്കും. യാത്ര ഫലപ്രദമാകും. കഴിയുന്നത്ര സമയം ആത്മീയ കാര്യങ്ങള്‍ക്കായി ചെലവഴിക്കുക.
മിഥുനം: സുഖവും സന്തോഷവും ഇന്ന് നിങ്ങൾ അനുഭവിക്കാനിടവരും. പലതരം ആളുകളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടാന്‍ ഇടവരും. സുഹൃത്തുക്കളുമായും കുടുംബവുമായും ഒരു ഉല്ലാസ യാത്രയ്‌ക്ക് സാധ്യത. പുതിയ വസ്‌ത്രങ്ങള്‍ വങ്ങാനായി ഷോപ്പിങ്ങ് നടത്തും. പ്രണയാനുഭവങ്ങള്‍ക്ക് അനുയോജ്യമായ സമയം. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടാകും. ദിവസം ഉടനീളം നിങ്ങള്‍ക്ക് ദൈവീക അനുഗ്രഹമുണ്ടാകും.
കര്‍ക്കടകം: ബിസിനസുകാര്‍ക്ക് ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. ഇതെല്ലാം നിങ്ങള്‍ക്ക് ഉത്സാഹം പകരുകയും നിങ്ങളുടെ എതിരാളികള്‍ക്കും കിടമത്സരക്കാര്‍ക്കും മുകളില്‍ വിജയം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും. സൃഷ്‌ടിപരവും കലാപരവുമായ കാര്യങ്ങള്‍ക്ക് ഇന്ന് നിങ്ങൾ നിര്‍ലോഭം പണം ചെലവഴിക്കും. ചെലവില്‍ ഒരു നിയന്ത്രണം കൊണ്ടുവരിക.
