ചിങ്ങം: ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. പൊതുകാര്യങ്ങളില്‍ ഇന്ന് ഇടപ്പെടുന്നത് നിങ്ങൾക്ക് നല്ലതാവില്ല. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍നിന്നും അകന്നുനില്ക്കുക.
കന്നി: വീട്ടിലും ജോലിസ്ഥലത്തും നിങ്ങള്‍ സന്തോഷവാനും തികഞ്ഞ ഉല്‍സാഹവാനും ആയിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോടുള്ള പെരുമാറ്റത്തില്‍ സഹകരണം പ്രകടിപ്പിക്കും. നിലവിലുള്ള രോഗത്തില്‍നിന്ന് സുഖം പ്രാപിക്കാന്‍ സധ്യത. കുടുംബത്തില്‍നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.
തുലാം: നിങ്ങൾക്ക് ഒരു തടസവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിയമ കാര്യങ്ങളും ഇന്ന് ഒരു തടസവും കൂടാതെ നടക്കും. വരവിനെക്കാൾ കൂടൽ ഇന്ന് ചെലവുണ്ടാകും. ഒരു വിനോദയാത്ര പോകാനും സാധ്യത.
വൃശ്ചികം: തൊഴിൽ അവസരങ്ങൾ തേടുന്നവർക്ക് ഇന്ന് അവരുടെ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും. പിതാവുമായി തർക്കമുണ്ടാകാൻ സാധ്യത. മേലുദ്യോഗസ്ഥനോട് സംസാരിക്കുമ്പോഴും ശ്രദ്ധിക്കുക. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
ധനു: പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ ദിവസം. സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം ഒട്ടേറെ സമയം ചെലവിടും. ഒരു ചെറിയ യാത്രക്ക് സാധ്യത. ആരോഗ്യപ്രശ്നങ്ങള്‍ അകന്നുപോകും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കും. ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമാകാന്‍ സാധ്യത.
മകരം: ഇന്ന് നിങ്ങളുടെ ജീവിതപങ്കാളിയെ നിങ്ങൾ കണ്ടെത്തും. ചിരകാല ആഗ്രഹങ്ങൾ ഇന്ന് സാധിക്കും. നിങ്ങളുടെ പ്രവർത്തികളിൽ മറ്റുള്ളവർ ഇന്ന് സന്തോഷിക്കും. വീട്ടിലും ഇന്ന് വളരെ നല്ല അന്തരീക്ഷം ആയിരിക്കും.
കുംഭം: ദിവസം മുഴുവന്‍ നിങ്ങള്‍ ഉന്മേഷവാനായി കാണപ്പെടും. നേട്ടങ്ങളും ലാഭവും ഇന്ന് കൈവരും. കുടുംബാംഗങ്ങളോടൊപ്പം പുറത്തുപോവാൻ അവസരം കൈവന്നേക്കും. സുഹൃത്തുക്കളും ബന്ധുക്കളും സമ്മാനങ്ങള്‍ നല്‍കിയേക്കും.
മീനം: അത്യാഗ്രഹവും അമിതപ്രതീക്ഷകളും നിയന്ത്രിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കാം. മതപരമായകാര്യങ്ങളില്‍ ചെലവുകള്‍ നേരിടേണ്ടി വന്നേക്കാം. കുടുംബപരമായ തര്‍ക്കങ്ങള്‍ക്കും സാധ്യത കാണുന്നു.
മേടം: സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ ചങ്ങാത്തങ്ങൾ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. ഇന്ന് നിങ്ങളുടെ മക്കളാൽ നിങ്ങൾ സന്തോഷിക്കും. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.
ഇടവം: പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. മേലധികാരികള്‍ നിങ്ങളോട് അനുകൂലമനോഭാവം പുലര്‍ത്തും. പ്രമോഷനും സാധ്യത കാണുന്നുണ്ട്. കുടുംബാന്തരീക്ഷം സന്തുഷ്ടിനിറഞ്ഞതായിരിക്കും.
മിഥുനം: പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈ ദിനം ശുഭകരമല്ല. തളര്‍ച്ച, മടി, ഉന്മേഷക്കുറവ് എന്നിവക്ക് സാധ്യത. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു.
കര്‍ക്കടകം: ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അധാർമ്മികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറി നിൽക്കുക.
