ഖത്തര്‍: പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ തൃശൂര്‍ ജില്ലാ പ്രസിഡണ്ടായി അലി ഹസനെയും ജനറല്‍ സെക്രട്ടറിയായി നിഷാദ് ഗുരുവായൂരിനെയും തെരഞ്ഞെടുത്തു. ഉമർ കളത്തിങ്കൽ, സിമി അക്ബർ, ജ്യോതിനാഥ് എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡണ്ടുമാര്‍. നജാത്തുല്ലയെ ട്രഷററായും നൂറുസ്സമാൻ എറിയാട്, ഹാരിസ് കാരുമാത്ര, ഫഹദ് ഇ കെ, എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി നാസിമുദ്ദീൻ, നസീം മേപ്പാട്ട്, ലത്തീഫ് ഗുരുവായൂർ, ഷജീർ മുല്ലക്കര എന്നിവരെയും തെരഞ്ഞെടുത്തു.
അബ്ദുല്‍ വാഹദ്, ഖദീജാബി നൗഷാദ്, മന്‍സൂര്‍ പി.എം, മര്‍സൂഖ്, നജിയ സഹീര്‍, നൗഷാദ് ഒളിയത്ത്, ഷംസീര്‍ ഹസന്, ഷറിന് കെ മുഹമ്മദ്, എന്നിവരെ പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള ജില്ലാക്കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു. ജില്ലാ ജനറല്‍ കൗന്‍സിലില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റിയംഗം റഷീദ് അഹമ്മദ്, സെക്രട്ടറി നിഹാസ് എറിയാട് എന്നിവര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി. മുന്‍ ജനറല്‍ സെക്രട്ടറി ഉമര്‍ കളത്തിങ്ങല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ വാഹദ്, ജില്ലാ പ്രസിഡണ്ട് അലി ഹസന് തുടങ്ങിയവര്‍ സംസാരിച്ചു.
