കുട്ടനാട്ടിലെ രണ്ടു ഗ്രാമങ്ങളിൽക്കൂടി ശുദ്ധ ജല പ്ലാന്റുകൾ സ്ഥാപിച്ച് യു എസ് ടി

എടത്വ, ചമ്പക്കുളം നിവാസികൾക്ക് 16.5 ലക്ഷം രൂപ ചെലവിൽ രണ്ട് ജലശുദ്ധീകരണ പ്ലാന്റുകൾ കൈമാറി

ആലപ്പുഴയിലെ ജലശുദ്ധീകരണ പ്ലാന്റുകളുടെ ഉദ്ഘാടനം

തിരുവനന്തപുരം, ജനുവരി 22, 2026: ശുദ്ധജല ലഭ്യതയുടെ കുറവ് അനുഭവിക്കുന്ന ഗ്രാമപ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനുള്ള പ്രമുഖ എഐ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനി ആയ യു എസ് ടി.യുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഉദ്യമങ്ങളുടെ ശ്രമങ്ങൾക്ക് ഒരു പൊൻതൂവൽ കൂടി.

യു എസ് ടി യുടെ അഡോപ്റ്റ് എ വില്ലേജ് സി എസ് ആർ പദ്ധതി യുടെ ഭാഗമായി ആലപ്പുഴയിലെ കുട്ടനാട്ടിലുള്ള രണ്ടു ഗ്രാമങ്ങളിൽക്കൂടി ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ച് അവിടത്തെ നിവാസികൾക്ക്‌ കൈമാറാൻ സാധിച്ചിരിക്കുകയാണ്. കുട്ടനാട്ടിലെ എടത്വ പഞ്ചായത്തിലെ പച്ച ഈസ്റ്റ് വാർഡ് 12-ലെയും ചമ്പക്കുളം പഞ്ചായത്തിലെ മങ്കൊമ്പ് വാർഡ് 4-ലെയും ഗ്രാമവാസികൾക്ക് രണ്ട് ആർ ഒ ജല ശുദ്ധീകരണ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്ത് കൈമാറി.

എടത്വയിലെയും, ചമ്പക്കുളത്തിലെയും ഗ്രാമങ്ങളിൽ സ്ഥാപിച്ച പുതിയ ജലശുദ്ധീകരണ പ്ലാന്റുകൾ ഒരു മണിക്കൂറിൽ 500 ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയുള്ളവയാണ്. ആകെ 16.5 ലക്ഷം രൂപ ചെലവിലാണ് ഇരു പ്ലാന്റുകളും സ്ഥാപിച്ചിട്ടുള്ളത്. ഈ സംരംഭത്തിലൂടെ ഗ്രാമ നിവാസികൾക്ക്‌ ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കാൻ സാധിക്കും.

യുഎസ്ടി സിഎസ്ആർ ടീം അംഗങ്ങൾ ഗ്രാമീണർക്ക് കുടിവെള്ളം കൈമാറുന്നു

“ആലപ്പുഴയിലെ കുട്ടനാട്ടിൽ ശുദ്ധ ജല ലഭ്യത കുറഞ്ഞ ഗ്രാമങ്ങളിൽ സുരക്ഷിതവും ശുദ്ധവുമായ കുടി വെള്ളം ലഭ്യമാക്കുന്നതിൽ യു എസ് ടിയുടെ സി എസ് ആർ ടീം പുതിയ മുന്നേറ്റം നടത്തുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. നേരത്തെ മിത്രക്കരി, ഊരുകരി, കണ്ടങ്കരി, വേഴാപ്ര എന്നീ ഗ്രാമങ്ങളിൽ ശുദ്ധ ജല ലഭ്യത ഉറപ്പിക്കിയതിനു ശേഷം, ഇപ്പോൾ എടത്വ പഞ്ചായത്തിലെ പച്ച ഈസ്റ്റ് വാർഡ് 12-ലും ചമ്പക്കുളം പഞ്ചായത്തിലെ മങ്കൊമ്പ് വാർഡ് 4-ലും രണ്ട് പുതിയ ജല ശുദ്ധീകരണ പ്ലാന്റുകൾ കൂടി സ്ഥാപിക്കാൻ ടീമിന് കഴിഞ്ഞിരിക്കുകയാണ്. ഇത് യു എസ് ടി യുടെ അഡോപ്റ്റ് എ വില്ലേജ് പദ്ധതിയുടെ വിജയമാണ്. ഈ ദിശയിലേക്കുള്ള ശ്രമങ്ങൾ മറ്റു ഗ്രാമങ്ങളിലേയ്ക്കും ഞങ്ങൾ വ്യാപിപ്പിക്കും,” യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെൻറ്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.

സി.എസ്.ആർ. ലീഡ് രാമു കൃഷ്ണയുടെയും, സി എസ് ആർ അംബാസഡർമാരായ ശ്രീഹരിയുടെയും കിരൺ മോഹനൻ നായരുടെയും നേതൃത്വത്തിലുള്ള യു എസ് ടി ഉദ്യോഗസ്ഥർ രണ്ട് ഗ്രാമങ്ങളിലും നടന്ന വ്യത്യസ്ത ചടങ്ങുകളിൽ ജല ശുദ്ധീകരണ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്ത് കൈമാറി. രണ്ടു ചടങ്ങുകളിലും വലിയ തോതിൽ ഗ്രാമീണരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ശുദ്ധവും സുരക്ഷിതവുമായുള്ള കുടിവെള്ളം ലഭ്യമാക്കിയതിന് യു എസ് ടിയോടുള്ള നന്ദി അവർ രേഖപ്പെടുത്തി. ഇതിനു മുൻപ്, കുട്ടനാട്ടിലെ മിത്രക്കരി, ഊരുകരി, കണ്ടങ്കരി, വേഴാപ്ര എന്നീ ഗ്രാമങ്ങളിൽ യു എസ് ടി. ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ച് കൈമാറിയിട്ടുണ്ട്.

Leave a Comment

More News