ഫിലഡൽഫിയ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ Kerala Hindus of North America (കെ.എച്ച്.എൻ.എ) മിഡ് അറ്റ്‌ലാന്റിക് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) പ്രമുഖ സാമൂഹിക പ്രവർത്തകനും ഐ.ടി. പ്രൊഫഷണലുമായ ശ്രീജിത്ത് കോമത്തിനെ നാമനിർദേശം ചെയ്തു. ഗ്രേറ്റർ ഫിലാഡൽഫിയ മേഖലയിലെ സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ ശ്രീജിത്തിന്, കെ.എച്ച്.എൻ.എയുടെ പ്രവർത്തനങ്ങൾ മിഡ് അറ്റ്‌ലാന്റിക് മേഖലയിലുടനീളം ഏകോപിപ്പിക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നത്.
Malayalee Association of Greater Philadelphia (MAP)യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീജിത്ത്, സംഘടനയെ കൂടുതൽ ജനകീയവും സജീവവുമായ പ്ലാറ്റ്ഫോമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. വയനാട് ചൂരൽമല ദുരന്തബാധിതർക്കായി MAPയുടെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയ പ്രശംസ നേടിയിരുന്നു.
ദേശീയ തലത്തിൽ Federation of Malayalee Associations of Americas (FOMAA) പോലുള്ള സംഘടനകളിൽ അദ്ദേഹം കൈവരിച്ച നേതൃപരിചയവും വിവിധ മലയാളി സംഘടനകളിൽ വഹിച്ച സ്ഥാനങ്ങളും കെ.എച്ച്.എൻ.എയ്ക്ക് വലിയ കരുത്താകുമെന്ന് പ്രസിഡന്റ് T. Unnikrishnan അഭിപ്രായപ്പെട്ടു. പ്രാദേശികതലത്തിൽ നിന്ന് ദേശീയതലത്തിലേക്കുള്ള അദ്ദേഹത്തിന്റെ ബഹുമുഖ അനുഭവസമ്പത്ത് മിഡ് അറ്റ്‌ലാന്റിക് മേഖലയിൽ കെ.എച്ച്.എൻ.എയുടെ സംഘടനാപരമായ അടിത്തറ കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് അംഗങ്ങൾ എന്നിവരും ശ്രീജിത്ത് കോമത്തിന് ഹൃദയംഗമമായ ആശംസകൾ നേർന്നു.
(കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ)

