പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി റാസിഖ് നാരങ്ങോളിയെയും ജനറല്‍ സെക്രട്ടറിയായി ബാസിം കൊടപ്പനയെയും തെരഞ്ഞെടുത്തു. സക്കീന അബ്ദുല്ല, ആരിഫ് വടകര, നജ്മല്‍ തുണ്ടിയില്‍ എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡണ്ടുമാര്‍. ആദില്‍ ഓമശ്ശേരിയെ ട്രഷററായും അംജദ് കൊടുവള്ളി, യാസര്‍ ടി.കെ, നാസര്‍ വേളം, മുഹ്സിന് ഓമശ്ശേരി എന്നിവരെ സെക്രട്ടറിമാരായും തെരഞെടുത്തു. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി മജീദ് ആപ്പറ്റ, ആസിഫ് വള്ളില്‍, ഉമര്‍ മാസ്റ്റര്‍, സമീറ റഹീം, ഹബീബ് റഹ്മാന്, മുജീബ് എം.കെ എന്നിവരെയും തെരഞ്ഞെടുത്തു.
ഡോ നവാലത്ത്, അസ്ലം പി.വി, ഫൗസിയ ജൗഹര്‍, ഖയറുന്നിസ സൈനുദ്ദീന്‍, റസാഖ് കാരാട്ട്, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, ഷാഹിദ് ഓമശ്ശേരി, എന്നിവരെ പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള ജില്ലാക്കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു. ജില്ലാ ജനറല്‍ കൗന്‍സിലില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹന് കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ഷാഫി, സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് എന്നിവര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി. മുന്‍ ജനറല്‍ സെക്രട്ടറി നജ്മല്‍ തുണ്ടിയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ ജില്ലാ പ്രസിഡണ്ട് ആരിഫ് വടകര, ജില്ലാ പ്രസിഡണ്ട് റാസിഖ് നാരങ്ങോളി തുടങ്ങിയവര്‍ സംസാരിച്ചു.
