ഏവർക്കും റിപ്പബ്ലിക്ക് ദിനാശംസകള്‍ നേർന്നു കൊണ്ട് അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേൻ പ്രസിഡണ്ട് എബി തോമസ് സെക്രട്ടറി ജോ ചെറുകര എന്നിവർ
ഇന്ത്യയുടെ ബഹുസ്വരത ആഘോഷമാക്കേണ്ടുന്ന വേളയാണ് റിപ്പബ്ലിക്ക് ദിനം. സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും മൂല്യവത്തായി ഉദ്‌ഘോഷിക്കേണ്ട സുവര്‍ണ ദിനം. തുല്യനീതിയിലേക്ക് വെളിച്ചം പ്രസരിപ്പിക്കുന്നതാണ് ഭാരതത്തിന്റെ ഭരണഘടന. അതുയര്‍ത്തിപ്പിടിക്കുന്ന ചൈതന്യം കെടാതെ കാക്കാന്‍ ഓരോ ഇന്ത്യക്കാരും പ്രതിജ്ഞാബദ്ധരാണ്.
രാജ്യത്ത് ഭരണഘടന സാക്ഷാത്കരിക്കപ്പെട്ടതിന്റെ 77-ാമത് വാര്‍ഷികത്തില്‍ സ്‌നേഹാദരങ്ങളോടെ നിറവാര്‍ന്ന റിപ്പബ്ലിക്ക് ദിനാശംസകള്‍ നേരുന്നതായി അറിയിച്ചു.

