കേരളത്തിലെ ഒട്ടെല്ലാ ജനകീയ വിഷയങ്ങളിലും ശക്തമായി ഇടപെട്ടതും അവയ്ക്ക് പരിഹാരം കാണുന്നതിന് മുന്നിൽ നിന്നതും കേരളാ കോൺഗ്രസ് (എം) ആണെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു.
ബഫർസോൺ, വന്യജീവി ആക്രമണം, മുനമ്പം കുടിയിറക്ക്, പട്ടയ പ്രശ്നം, ഭൂപതിവ് ഭേദഗതി, നാണ്യവിള വിലയിടിവ്, മത്സ്യതൊഴിലാളി പ്രശ്നങ്ങൾ, വഖഫ് നിയമ ഭേദഗതി, തുടങ്ങി ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതും, പരിഹാരം കാണുന്നതിന് മുന്നിൽ നിന്ന് പോരാട്ടം നയിച്ചതും പാർട്ടി ചെയർമാൻ ജോസ് കെ മാണി യാണ്, ആനന്ദകുമാർ പറഞ്ഞു.
കേരളാ കോൺഗ്രസ്സ് (എം) നെയ്യാറ്റിൻകര നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആനന്ദകുമാർ.
നിയോജക മണ്ഡലം പ്രസിഡന്റ് അരുമാനൂർക്കട ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറിയേറ്റ് അംഗം കെ.എസ്. അനിൽ, ജില്ലാ വൈസ് പ്രസിഡന്റ് ആര്യനാട് സുരേഷ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ആയിരുന്ന രാജൻ വി. പൊഴിയൂർ, മുരുകേശൻ ആശാരി, മോഹനൻ, ബിനീഷ്, തൊഴുക്കൽ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
കെ.എം. മാണിയുടെ തൊണ്ണൂറ്റി മൂന്നാം ജന്മവാർഷികം, ജനുവരി 30 ന് നിയോജക മണ്ഡലത്തിലെ രണ്ട് കേന്ദ്രങ്ങളിൽ വിപുലമായി നടത്താൻ തീരുമാനിച്ചു.
ഫെബ്രുവരി 14 ന് നിയോജകമണ്ഡലത്തിൽ എത്തുന്ന എൽ.ഡി.എഫ് തെക്കൻ മേഖലാ ‘വികസന മുന്നേറ്റ ജാഥ’ വിജയിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിയോജകമണ്ഡലം പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
