ചിങ്ങം: ഇന്നത്തെ ദിവസം മറ്റുള്ള ദിവസത്തേക്കാൾ വ്യത്യസ്‌തമായിരിക്കും. ധനവും ഭാഗ്യവും ഒരുമിച്ചെത്തും. ഏറ്റവും ഇഷ്‌ടപ്പെട്ട ആൾക്കുവേണ്ടി പണം ചിലവഴിക്കുന്നതായിരിക്കും. ആഭരണങ്ങൾ വാങ്ങാൻ ഉത്സാഹം കാട്ടും. സാമ്പത്തിക ഇടപാടുകളിൽ കുറച്ചൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.
കന്നി: ഇന്നത്തെ സന്തോഷത്തിൽ കുടുംബത്തിന് പ്രാധാന്യമുണ്ട്. അതിനാൽ ഇന്നത്തെ ദിവസവും സമയവും അവർക്കൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കും. കുടുംബത്തെ സന്തോഷിപ്പിക്കും. ദിവസത്തിൻ്റെ അവസാനം പ്രണയിക്കുന്നയാളെ കണ്ടുമുട്ടുന്നതായിരിക്കും.
തുലാം: നിങ്ങള്‍ക്കിന്ന് ഭാഗ്യദിനം. നിയമപരമായ ചില പ്രശ്‌നങ്ങൾ കോടതിക്ക് പുറത്ത് വെച്ച് തീർപ്പുകൽപ്പിക്കപ്പെടുന്നതിൻ്റെ സാധ്യത കാണുന്നു. മദ്ധ്യാഹ്നത്തിൽ വ്യക്തികളുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. വളരെ ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതായിരിക്കും.
വൃശ്ചികം: വളരെ തിരക്കുപിടിച്ച ദിവസമായിരിക്കും നിങ്ങൾക്കിന്ന്. ചിന്തകളിൽ ഭൂരിഭാഗവും പൂർത്തിയാകാത്ത ബിസിനസുകളെയും മറ്റ് ആഗ്രഹങ്ങളെയും കുറിച്ചായിരിക്കും. എന്നാൽ ദിവസാവസാനം പരിശ്രമത്തിൻ്റെ ഫലം കാണുന്നതായിരിക്കും.
ധനു: ഇന്ന് പലതും മറച്ചുവയ്‌ക്കേണ്ടി വരും. ശ്രദ്ധ ചില പ്രധാനപ്പെട്ട കാര്യങ്ങളിൽ മാത്രം ആയിരിക്കും. ഇന്ന് നിങ്ങൾ രൂപപ്പെടുത്തുന്ന ഏതൊരു ബന്ധവും ജീവിതകാലം മുഴുവൻ കൂടെയുണ്ടാകും. പ്രിയപ്പെട്ടവരുമായി നന്നായി ഇടപഴകാനും നന്ദിയുള്ളവരായിരിക്കാനും കഴിയും. മറ്റുള്ളവരാൽ സ്‌നേഹിക്കപ്പെടും.
മകരം: വ്യാപാരികൾക്കും തൊഴിലാളികൾക്കും മികച്ച ദിനം. ആരോഗ്യകരവും സന്തുഷ്‌ടവുമായ ഒരു കുടുംബജീവിതം ആസ്വദിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും ക്ഷോഭവും പിരിമുറുക്കവും ഇന്ന് വൈകുന്നേരത്തോടെ വർധിക്കാൻ സാധ്യതയുണ്ട്.
കുംഭം: ജോലി ചെയ്യുന്ന സ്ഥാപത്തിൽ ഇന്ന് നല്ല ദിവസമായിരിക്കും. മറ്റുള്ളവരാൽ മതിപ്പുളവാകും. തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. തിരക്കിട്ട് ഒന്നും തന്നെ ചെയ്യാതിരിക്കുക.
മീനം: വളരെ ഉത്സാഹം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. പുതിയ ആളുകളെ പരിചയപ്പെടുകയും അവരുമായി ബന്ധം നിലനിർത്താൻ ആഗ്രഹിക്കുകയും ചെയ്യും. തൊഴിൽപരമായും വ്യക്തിപരമായും പുതിയ പദ്ധതികൾ തയാറാക്കുന്നതിൽ ജാഗരൂകനായിരിക്കും.
മേടം: ഒരു സുവർണാവസരം നിങ്ങളെ കാത്തിരിക്കുന്നു. ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവങ്ങൾ ഇന്ന് സംഭവിച്ചേക്കാം. ബിസിനസിൽ നേട്ടം കൈവരിക്കും.
ഇടവം: തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് ഏറെ ആലോചിക്കേണ്ടിയിരിക്കുന്നു. ചില കാര്യങ്ങൾ വിജയിച്ചേക്കാം. നിങ്ങളെ തളർത്തുന്ന കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ശ്രമിക്കുക. ജീവിതത്തിൽ നേരിടുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിഞ്ഞേക്കാം.
മിഥുനം: ചെയ്യുന്ന പ്രവൃത്തിയിൽ നിന്ന് നിങ്ങളുടെ വ്യക്തിത്വം നിർണയിക്കപ്പെട്ടേക്കാം. മറ്റുള്ളവരാൽ പല പ്രകോപനങ്ങളും ഉണ്ടാകാനിടയുണ്ട്. സുഹൃത്തുക്കളുമായി ഏറെ നേരം ചിലവിടും.
കര്‍ക്കിടകം: മറ്റുള്ളവർ ഇന്ന് നിങ്ങളെ മനസിലാക്കുന്നതായിരിക്കും. സാഹസികമായ കാര്യങ്ങളിൽ താത്‌പ്പര്യം പ്രകടിപ്പിക്കും. യാത്രകൾ പോകാൻ സാധ്യത. സൗന്ദര്യം വർധിപ്പിക്കുന്ന കാര്യങ്ങളെപ്പറ്റി ചിന്തിച്ചേക്കാം.
