അബ്രഹാം ജോൺ മണലൂർ ഡാലസിൽ അന്തരിച്ചു

ഡാളസ് (ടെക്സാസ് ): മണലൂർ കുടുംബാംഗം അബ്രഹാം ജോൺ മണലൂർ (85) ഡാലസിൽ അന്തരിച്ചു വാർദ്ധക്യസഹജമായ കാരണങ്ങളാൽ 2026 ജനുവരി 30 വെള്ളിയാഴ്ചയായിരുന്നു അന്ത്യം.ഡാളസ് സെഹിയോൻ മാർത്തോമാ ചർച്  അംഗമാണ്

1940 ഫെബ്രുവരി 28-നാണ് അദ്ദേഹം ജനിച്ചത്. ദീർഘകാലമായി അമേരിക്കയിൽ  താമസമാക്കിയ അദ്ദേഹം മാർത്തോമാ സഭാ പ്രവർത്തനങ്ങളിലും സാമൂഹിക കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

“ഞാൻ നല്ല പോരാട്ടം പോരാടി, ഓട്ടം തികച്ചു, വിശ്വാസം കാത്തു…” (2 തിമോത്തിയോസ് 4:7-8) എന്ന ബൈബിൾ വചനം ഉയർത്തിപ്പിടിച്ചുകൊണ്ട്, ക്രിസ്തീയ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ബന്ധുക്കൾ അനുസ്മരിച്ചു.

സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Leave a Comment

More News