ചിങ്ങം: ഇന്ന് ശാരീരികമായും മാനസികമായും നല്ല നിലയിലായിരിക്കും നിങ്ങള്‍. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒത്തുചേരുന്നതിന് സാധ്യതയുണ്ട്. കച്ചവടം ചെയ്യുന്നവർക്ക് മറ്റുള്ളവരിൽ നിന്ന് സഹകരണവും പങ്കാളിത്തവും ഉണ്ടാകും.
കന്നി: ബിസിനസ് ചെയ്യുന്നവർക്ക് നേട്ടം കൈവരും. ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങള്‍ അഭിനന്ദനം ഏറ്റുവാങ്ങും. വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ആഘോഷങ്ങളിൽ പങ്കുചേരും. ഇത് മനസിൻ്റെ പിരിമുറുക്കം കുറയ്ക്കാൻ കാരണമാകും. ദിവസം മുഴുവൻ സന്തോഷം നിറഞ്ഞതായിരിക്കും.
തുലാം: ജോലിയിൽ നിന്നോ സ്ഥിരം ചെയ്യുന്ന പ്രവൃത്തികളിൽ നിന്നോ ഒരിടവേളയെടുത്ത് വെറുതെയിരിക്കാൻ നിങ്ങളിന്ന് ആഗ്രഹിക്കും. ഇതിൻ്റെ ഭാഗമായി വിനോദ യാത്രയ്ക്ക് സാധ്യതയുണ്ട്. ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ഇന്ന് ചെയ്യുന്നതായിരിക്കും.
വൃശ്ചികം: ഇടയ്ക്ക് നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും യാത്രകൾ ചെയ്യുന്നതും നല്ലതാണ്. അതിന് പറ്റിയ ഒരു ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജീവിത പങ്കാളിക്കൊപ്പവും ഈ ദിവസം നന്നായി ചെലവഴിക്കാൻ സാധിക്കുന്നതാണ്. തൊഴിൽ സംബന്ധമായി പ്രശംസകൾ വന്നുചേരും.
ധനു: തൊട്ടതെല്ലാം പൊന്നാക്കുന്ന ദിവസമാണിന്ന്. നിങ്ങൾ ചെയ്യുന്നതെല്ലാം പ്രതീക്ഷിക്കുന്നതിലേറെ ഫലം ചെയ്യും. മറ്റുള്ളവരുടെ പ്രവൃത്തികൾക്ക് അവരെ അഭിനന്ദിക്കാൻ നിങ്ങൾ മടിക്കില്ല. പ്രിയപ്പെട്ടവരുടെ ചില ഗുണങ്ങൾ നിങ്ങളെ സ്വാധീനിക്കും.
മകരം: നല്ല മനോഭാവമായിരിക്കും ഇന്ന് മുഴുവൻ. ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നല്ല ഉത്സാഹം ഉണ്ടായിരിക്കും. ഈ ദിവസം നന്നായി ഉപയോഗിക്കാൻ ശ്രമിക്കുക. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങളിൽ സന്തോഷം വർധിപ്പിക്കും.
കുംഭം: സാധാരണ ദിവസമായിരിക്കും നിങ്ങൾക്കിന്ന്. ആത്മീയ കാര്യങ്ങൾ സന്തോഷവും സമാധാനവും നൽകും. പ്രതികൂല ചിന്തകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ ഉത്സാഹത്തെ അത് മന്ദീഭവിപ്പിക്കും. ഇന്ന് അമിതമായി പണം ചെലവാക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടാം. വിദ്യാർഥികൾക്ക് ഇന്നത്തെ ദിവസം അത്യുത്തമം.
മീനം: നല്ല തീരുമാനങ്ങൾ നിങ്ങളെ മുന്നോട്ട് നയിക്കും. ഇതിന് ധ്യാനവും യോഗയും നിങ്ങള്‍ക്ക് സഹായകമാകും. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത കാണുന്നു. അതിനാല്‍ വാക്കുകളും വികാരങ്ങളും നിയന്ത്രിക്കുക. ഉച്ചക്കുശേഷം ദിവസം അനുകൂലമായിത്തീര്‍ന്നേക്കും. നിങ്ങളുടെ ചിന്തയിലും പ്രവൃത്തിയിലും ഒരു ശുഭകരമായ സമീപനം പ്രകടമാകും. അത് നിങ്ങള്‍ക്ക് സന്തോഷവും ഉന്മേഷവും നല്‍കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒത്തുചേരലിന് സാധ്യതയുണ്ട്. വീട്ടിലെ സന്തോഷങ്ങൾ അതിന് കാരണമാകും. എന്നാല്‍ ചെലവുകള്‍ നിയന്ത്രണാതീതമാകാതെ നോക്കണം.
മേടം: സാമ്പത്തിക നേട്ടങ്ങൾക്കുള്ള സമയം. സാമൂഹികമായി അന്തസും പ്രശസ്തിയും ഉയരും. കച്ചവടം ചെയ്യുന്നവർക്ക് നേട്ടങ്ങൾ വന്ന് ചേരും. ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ശുഭദിനം. വിവാഹത്തിലെ തടസങ്ങൾ മാറും.
ഇടവം: ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ദിവസം. ജോലി അഭിനന്ദനപ്രവാഹമായിരിക്കും. ഇത് നിങ്ങളുടെ പ്രശസ്തി വർധിപ്പിക്കും. കൂടാതെ സാമ്പത്തിക ആനുകൂല്യങ്ങൾ ഇന്ന് നിങ്ങളുടെ കൂടെയുണ്ട്.
മിഥുനം: അപ്രതീക്ഷിതമായി ഏതാനും പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. അതുകൊണ്ട് കാര്യങ്ങള്‍ യുക്തിപരമായി കൈകാര്യം ചെയ്യുക. ഇത് നല്ല അന്തരീക്ഷം സൃഷ്ടിക്കും. ചില സാഹചര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കുക. കോപം നിയന്ത്രിക്കുക.
കര്‍ക്കടകം: ഇന്ന് അൽപ്പം ജാഗ്രതയോടെ മുന്നോട്ട് പോകുക. നിയമപരമായ കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നതാണ് ഉത്തമം. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധ പുലര്‍ത്തുക. അല്ലാത്തപക്ഷം അത് നിങ്ങൾക്ക് തന്നെ വിനയായിത്തീരാം.
