ഫിലഡല്‍ഫിയ: ഫൊക്കാന കണ്‍വന്‍ഷനുവേണ്ടിയുള്ള രജിസ്ട്രേഷന്‍ കിക്കോഫ് ഫിലഡല്‍ഫിയയില്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 7 ശനിയാഴ്ച 5:00 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് (7733 കാസ്റ്റര്‍ അവനൃു) പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പെന്‍സില്‍വേനിയ റീജിയണല്‍ വൈസ് പ്രസിഡന്റ് ഷാജി സാമുവലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, മറ്റ് ഫൊക്കാന ഭാരവാഹികളും പെന്‍സില്‍വേനിയ റീജീയണിലെ അംഗ സംഘടന പ്രസിഡന്റുമാരും ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കുന്നു.
കിക്കോഫിനോടനുബന്ധിച്ച് ഫൊക്കാന റീജിയണല്‍ സ്‌പെല്ലിംങ് ബീ കോമ്പറ്റീഷനും, ഫൊക്കാനയില്‍ വിജയകരമായി തീര്‍ന്ന മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ് വിതരണവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഷാജി സാമുവല്‍: 267 686 1882, മില്ലി ഫിലിപ്പ്: 215 620 6290


ജോർജ് ഓലിക്കൽ താങ്കൾക്ക് നല്ലവണ്ണം അറിയാം ഇതിൽ കൊടുത്തിരിക്കുന്ന ലോഗോ ഒർജിനൽ ഫൊക്കാനയുടെ ആണ് എന്ന് അതായതു 1984 ന്യൂയോർക്കിൽ ശ്രീ കുരിയപ്പുറം അടക്കം ഉള്ള ടീം രെജിസ്റ്റർ ചെയ്ത ഫൊക്കാന ഓർ Federation of Kerala Associations in North America, Inc. . തനിക്കു സജിമോനോടുള്ള കലിപ്പ് തീർക്കാൻ ഇങ്ങനെ ചെയ്യണൊ. ഇപ്പോൾ കുരിയപ്പുറം ലീഗൽ നോട്ടീസ് അയച്ചാൽ എന്തായിരിക്കും സ്ഥിതി. വല്ലവന്റെ കുഞ്ഞിനെ അച്ഛൻ ആകാതെ ഇരിക്ക്. ഫൊക്കാന ഇങ്ക് രജിസ്റ്റർ ചെയ്തത് 2008 അല്ലെ? ജനങ്ങൾ അറിയണം ഇതിന്റെ ചരിത്രവും, ചാരിത്ര്യവും.