സിറോ മലബാർ കാത്തലിക് കോൺഗ്രസിനു (SMCC) നവ നേതൃത്വം; ജോർജ്‌ വി. ജോർജ് – പ്രസിഡന്റ്, ഷോളി കുമ്പിളുവേലി ജനറൽ സെക്രട്ടറി, ടോമി പുല്ലാപ്പള്ളിൽ ട്രഷറർ

ഹ്യൂസ്റ്റൺ : ഷിക്കാഗോ സിറോ മലബാർ രൂപതയുടെ അത്മായ സംഘടനായ “സിറോ മലബാർ കാത്തലിക് കോൺഗ്രസ് ” (എസ്.എം.സി.സി) പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, ഫെബ്രുവരി 21-)0 തീയതി ശനിയാഴ്ച ഹ്യൂസ്റ്റൺ സെയിന്റ് ജോസഫ് കത്തോലിക്ക ഫോറോന ദേവാലയ പാരിഷ് ഹാളിൽ കൂടിയ നാഷണൽ ജനറൽ കൗൺസിൽ യോഗത്തിൽ വച്ച് നടത്തപ്പെട്ടു.

പുതിയ പ്രസിഡന്റായി ജോർജ് വി ജോർജ്ജും (ഫിലാഡൽഫിയ), ജനറൽ സെക്രട്ടറിയായി ഷോളി കുമ്പിളുവേലിയും (ന്യൂയോർക്ക്) തെരഞ്ഞെടുക്കപ്പെട്ടു. ടോമി തോമസ് (കാലിഫോർണിയ) ആണ് പുതിയ ട്രഷറർ.

മറ്റു ഭാരവാഹികൾ: മേഴ്‌സി കുര്യാക്കോസ് (ഷിക്കാഗോ – വൈസ് പ്രസിഡന്റ അഡ്മിനിസ്ട്രേഷൻ), സെബാസ്റ്റ്യൻ ഇമ്മാനുവേൽ- (ഷിക്കാഗോ – വൈസ് പ്രസിഡന്റ ചാപ്റ്റർ ഡെവലപ്മെൻറെ), ജോജോ കോട്ടൂർ (ഫിലാഡൽഫിയ – ജോയിന്റ് സെക്രെട്ടറി), ആന്റോ കവലക്കൽ (ഷിക്കാഗോ- ജോയിന്റ് ട്രഷറർ). കൂടാതെ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോസ് തോമസ് (ഫിലാഡൽഫിയ – ചെയർ, എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച്), റ്റീനോ തോമസ് (ന്യൂയോർക്ക് – ചെയർ, സോഷ്യൽ ആൻഡ് കൾച്ചറൽ കമ്മിറ്റി), ഷൈജു കളത്തിൽ (ന്യൂ യോർക്ക്, ചെയർ, ഫാമിലി അഫയേഴ്‌സ്), ഷാജിമോൻ മിറ്റത്താനി (ഫിലാഡൽഫിയ, ചെയർ, ചാരിറ്റബിൾ അഫയേഴ്‌സ്), ജോബി ചെറിയാൻ (ഫ്ലോറിഡ – ചെയർ, മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ്), ജിജി ജോൺ (ഫ്ലോറിഡ- ചെയർ, യൂത്ത് അഫയേഴ്‌സ്) എന്നിവരെയും തെരഞ്ഞെടുത്തു.

വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം, നിലവിലെ പ്രസിഡന്റ് സിജിൽ പാലക്കലോടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, രൂപതാ ബിഷപ്പും എസ്.എം.സി.സി പേട്രണുമായ മാർ ജോയ് ആലപ്പാട്ട്‌ ഓൺലൈൻ വഴി സന്ദേശം നൽകി. പുതിയ കാലഘട്ടത്തിൽ, എസ്.എം.സി.സി യെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മാർ ജോയ് ആലപ്പാട്ട്‌ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. രൂപത വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം, എസ്.എം.സി.സി ഡയറക്ടർ റവ. ഫാ. ജോർജ് (ജോഷി) എളമ്പാശേരിൽ, എസ്.എം.സി.സി ഡയറക്ടർ ബോർഡ് ചെയർമാൻ ജോർജ്‌കുട്ടി പുല്ലാപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജോസ് സെബാസ്റ്റ്യൻ ഫിനാൻസ് റിപ്പോർട്ടും അവതപ്പിച്ചു. എസ്.എം.സി.സി ഹ്യൂസ്റ്റൺ ചാപ്റ്റർ മുൻ പ്രസിഡന്റും, ഡയറക്ടർ ബോർഡ് അംഗവുമായ ബാബു ചാക്കോ സ്വാഗതവും എസ്.എം.സി.സി നാഷണൽ വൈസ് പ്രസിഡന്റ ജോൺസൻ കണ്ണൂക്കാടൻ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ചീഫ് ഇലക്ഷൻ കമ്മിഷണർ ബോസ് കുര്യൻ, കമ്മീഷൻ അംഗങ്ങളായ മിനി ജോസഫ്, ജോസഫ് കാഞ്ഞമല, ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോർജ് വി ജോർജ് (സണ്ണി), കഴിഞ്ഞ എസ്.എം.സി.സി നാഷണൽ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. 2024ൽ ഫിലാഡൽഫിയായിൽ വച്ചുനടന്ന എസ്.എം.സി.സി സിൽവർ ജൂബിലി ആഘോഷ കമ്മിറ്റിയുടെ ട്രഷറർ ആയും, 2019ൽ ഹ്യൂസ്റ്റൽനിൽ നടന്ന സിറോ മലബാർ കൺവൻഷന്റെ കോർഡിനേറ്ററായും നേതൃപാടവം തെളിയിച്ചിട്ടുണ്ട്. കൂടാതെ ഫിലാഡൽഫിയാ സെയിന്റ് തോമസ് സിറോ മലബാർ ഫൊറോനാ ഇടവകയുടെ കൈക്കാരനായും, പാരിഷ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളി സാംസ്‌കാരിക സംഘടനയായ “കല” യുടെ വൈസ് പ്രസിഡന്റുകൂടിയാണ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ മാനേജരായി പ്രവർത്തിക്കുന്ന ജോർജ് വി ജോർജ്, ഫിലാഡൽഫിയായിലെ സാമൂഹിക – സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ്‌.

ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി, എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്റർ പ്രസിഡന്റ്, 2011 ൽ ന്യൂയോർക്കിൽ നടന്ന നാഷണൽ ജനറൽ കൗൺസിലിന്റെ കോർഡിനേറ്റർ, എസ്.എം സി.സി നാഷണൽ മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ തുടങ്ങിയ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്. കൂടാതെ ചിക്കാഗോ രൂപത പാസ്റ്ററൽ കൗൺസിൽ അംഗമായും, എപ്പാർക്കി അസംബ്ലി അംഗമായും പ്രവർത്തിച്ചിട്ടുള്ള കുമ്പിളുവേലി, 2026 ജൂലൈയിൽ നടക്കുന്ന ഷിക്കാഗോ രൂപത സിൽവർ ജൂബിലി കൺവൻഷൻ സെൻട്രൽ കമ്മിറ്റി അംഗവും, കൺവൻഷൻ സുവനീറിന്റെ ചീഫ് എഡിറ്ററായും നിലവിൽ പ്രവർത്തിക്കുന്നു. അമേരിക്കയിലെ മലയാളി മാധ്യമ പ്രവത്തകരിൽ പ്രമുഖനും, കോളമിസ്റ്റുമായ ഷോളി കുമ്പിളുവേലി മികച്ച സംഘാടകൻ കൂടിയാണ്.

ട്രഷറർ ടോമി തോമസ് പുല്ലാപ്പള്ളി, നിലവിൽ എസ്.എം.സി.സി കാലിഫോർണിയാ- ഓറഞ്ച് ചാപ്റ്റർ പ്രസിഡന്റാണ് . മികച്ച സംഘാടകനായ ടോമി പുല്ലാപ്പള്ളി, 2018-2025 കാലയളവിൽ എസ്.എം.സി.സി വെസ്‌റ്റേൺ റീജിയൻ കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഓറഞ്ച് – സെയിന്റ് തോമസ് ഇടവക കൈക്കാരൻ, സൺഡേ സ്കൂൾ പ്രിൻസിപ്പാൾ, സേഫ് എൻവയോൺമെന്റ് അഡ്മിനിസ്ട്രേറ്റർ, രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങി നിരവധി മേഖലകളിൽ തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റായി (അഡ്മിനിസ്ട്രേഷൻ) തെരഞ്ഞെടുക്കപ്പെട്ട മേഴ്‌സി കുര്യാക്കോസ്‌, എസ്.എം.സി.സി യുടെ മുതിർന്ന നേതാവും, നിലവിലെ സെക്രട്ടറിയുമായിരുന്നു. എസ്.എം.സി.സി ചിക്കാഗോ കത്തീഡ്രൽ ചാപ്റ്റർ മുൻ പ്രസിഡന്റും, പാരിഷ് കൗൺസിൽ അംഗവുമായ മേഴ്‌സി മികച്ച സംഘാടകയുമാണ്.

മറ്റൊരു വൈസ് പ്രസിഡന്റ (ചാപ്റ്റർ ഡെവലപ്പ്മെന്റ്) സെബാസ്റ്റ്യൻ ഇമ്മാനുവേൽ എസ്.എം.സി.സി ചിക്കാഗോ ചാപ്റ്ററിലെ നേതാവും, സംഘാടകനുമാണ്. ഷിക്കാഗോ രൂപത സിൽവർ ജൂബിലി കൺവൻഷൻ സെൻട്രൽ കമ്മിറ്റി അംഗമായും, കൺവൻഷൻ സുവനീറിന്റെ കോർഡിനേറ്ററായും സെബാസ്റ്റ്യൻ നിലവിൽ പ്രവർത്തിക്കുന്നു.

ജോയിന്റ് സെക്രട്ടറി ജോജോ കോട്ടൂർ, നിലവിൽ എസ്.എം.സി.സി നാഷണൽ കമ്മിറ്റി അംഗവും, മുൻ ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റുമാണ്. 2024ൽ ഫിലാഡൽഫിയായിൽ വച്ചുനടന്ന സിൽവർ ജൂബിലി സംഘാടകരിൽ പ്രമുഖനായ ജോജോ, ഫിലാഡൽഫിയാ ഇടവക പാരിഷ് കൗൺസിൽ അംഗമായും സേവനം ചെയ്തിട്ടുണ്ട്.

ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ആന്റോ കവലക്കൽ, എസ്.എം.സി.സി ചിക്കാഗോ കത്തീഡ്രൽ ചാപ്റ്റർ മുൻ പ്രസിഡറ്റും, നിലവിൽ എസ്.എം.സി.സിയുടെ ഓഡിറ്ററും ആണ്. ചിക്കാഗോയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ആന്റോ കവലക്കൽ മികച്ച സംഘാടകനുമാണ്.

പുതിയ ദിശാബോധവും, കാലഘട്ടത്തിനനുസരിച്ചുള്ള വെല്ലുവിളികളെ ഏറ്റെടുത്തു, സഭക്ക് ശക്തിയും സഹായകരവുമായിത്തീരാൻ എസ്.എം.സി.സിക്കു സാധിക്കട്ടെ എന്ന് രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്‌ ആശംസിച്ചു. പുതിയ ഭാരവാഹികൾക്ക് രൂപതയുടെ എല്ലാവവിധ പിന്തുണയും പ്രാർഥനകളും നേരുന്നതായി മാർ ആലപ്പാട്ട്‌ പറഞ്ഞു. വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം, എസ്.എം.സി.സി ഡയറക്ടറർ റവ. ഫാ ജോർജ് എളമ്പാശ്ശേരിൽ, മുൻ പ്രസിഡന്റ് സിജിൽ പാലക്കലോടി, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജുകുട്ടി പുല്ലാപ്പള്ളി എന്നിവരും പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.

Leave a Comment

More News