പോളിംഗ് ബൂത്തിലും ചാരക്കണ്ണട: സ്പൈ ഗ്ലാസ് ധരിച്ച് പോളിംഗ് ബൂത്തില്‍ കയറിയ യുഡിഎഫ് ഏജന്റിനെ തിരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി

കാസര്‍ഗോഡ്: സംസ്ഥാനത്ത് വോട്ടെടുപ്പ് തകൃതിയായി നടക്കുമ്പോള്‍ ചാരക്കണ്ണട (സ്പൈ ഗ്ലാസ്) ധരിച്ച് ബൂത്തിലെത്തിയ യു ഡി എഫിന്റെ ചീഫ് ഏജന്റ് അഡ്വ. ബി എം ജമാലിനെ തിരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി. ബേക്കൽ ഇസ്ലാമിയ എൽ.പി. സ്കൂളിലെ 144-ാം നമ്പർ ബൂത്തിൽ നിന്നാണ് ജമാലിനെ പിടികൂടിയത്. വോട്ടിംഗ് രഹസ്യങ്ങൾ ചോർത്താൻ ഉപയോഗിച്ചതാണോ അതോ മറ്റെന്തെങ്കിലും ആവശ്യത്തിനാണോ കണ്ണട ഉപയോഗിച്ചതെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ കണ്ണട അധികൃതർ പിടിച്ചെടുത്തു. ജമാലിനെ പിന്നീട് വിട്ടയച്ചതായാണ് റിപ്പോർട്ട്.

വോട്ടെടുപ്പില്‍ ചില സ്ഥലങ്ങളിൽ സംഘർഷമുണ്ടായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന ആരോപണവും ഉയർന്നു. മലപ്പുറത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു ലീഗ് പ്രവർത്തകന് മര്‍ദ്ദനമേറ്റു. മലപ്പുറം മങ്കടയിലാണ് മുസ്ലീം ലീഗ് പ്രവർത്തകനായ തിരൂർക്കാട് സ്വദേശി ഷബീറിന് മര്‍ദ്ദനമേറ്റത്. എൽഡിഎഫ് സ്ഥാനാർത്ഥി കുന്നത്ത് മുഹമ്മദിന്റെ ഡ്രൈവർ ഇഖ്ബാൽ, സുഹൃത്ത് ആഷിഖ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

സ്ഥാനാർത്ഥി കുന്നത്ത് മുഹമ്മദിനെതിരെ ഷബീർ നടത്തിയ അധിക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റിനെത്തുടർന്നുണ്ടായ തർക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു. പരിക്കേറ്റ ഷബീറിനെ പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment

More News