ഫൊക്കാന ട്രസ്റ്റീ ബോർഡ് മെമ്പർ തോമസ് തോമസിന്റെ മാതാവ് ഏലിയാമ്മ തോമസിന് ഫൊക്കാനയുടെ ആദരാഞ്ജലികൾ

ന്യൂയോർക്ക് : ഫൊക്കാനയുടെ ആദ്യത്തെ ട്രഷററും ഇപ്പോഴത്തെ ട്രസ്റ്റീ ബിർഡ് മെമ്പറുമായ തോമസ് തോമസിന്റെ (പാലത്ര) മാതാവ് ഏലിയാമ്മ തോമസിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോജനം രേഖപ്പെടുത്തി .

ഫൊക്കാന കുടുംബത്തിൽ ഉണ്ടായ ഈ വേർപാടിൽ ഫൊക്കാന കുടുംബം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുകയും തോമസ് തോമറിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ട്രഷർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.

ഫൊക്കാന ട്രസ്റ്റീ ബോർഡ് മെമ്പറും സന്തത സഹചാരിയുമായ തോമസ് തോമസിന്റെ മാതാവ് ഏലിയാമ്മ തോമസിന്റെ നിര്യണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, ട്രസ്റ്റീ ബോർഡ് വൈസ് ചെയർ സതീശൻ നായർ , ട്രസ്റ്റീ ബോർഡ് വൈസ് ചെയർ ബിജു ജോൺ എന്നിവർ അറിയിച്ചു. .

മക്കള്‍ : ലീലാമ്മ, തോമസ്, ചെറിയാന്‍, ഗ്രേസമ്മ,പുഷ്പമ്മ, ജോസഫ്, ജോജോ, ഷേര്‍ളി, സണ്ണി, റാണി, ജോണ്‍സണ്‍ (പരേതന്‍).
മരുമക്കള്‍ : ഫെലിക്‌സ് (പരേതന്‍), ഡെയ്‌സി, വത്സ, ബേബിച്ചന്‍ (പരേതന്‍), സിബി, മേഴ്സി, മഞ്ജു, ജോര്‍ജ്, താര, പയസ്സ്.

സംസ്‌കാര കര്‍മ്മങ്ങള്‍:
ഏപ്രില്‍ 21 ന് രാവിലെ 10 മണി മുതല്‍ 2 മണി വരെ പള്ളുരുത്തി പാലത്ര വീട്ടില്‍ പൊതു ദര്‍ശനവും തുടര്‍ന്ന് തേവര കൊന്തുരുത്തി സെന്റ് ജോണ്‍സ് നെപുസ്തിയന്‍സ് പള്ളിയില്‍ സംസ്‌കാര കര്‍മ്മങ്ങളും നടത്തുന്നു.

ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി , നാഷണൽ കമ്മിറ്റി , ട്രസ്റ്റീ ബോർഡ് എന്നിവരും എന്നിവരും അനുശോചനം രേഖപ്പെടുത്തി.

 

Leave a Comment

More News