കെ.എസ്‌.ടി‌.എം. വെൽഫെയർ ഹോം സമർപ്പിച്ചു

മലപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം.) മലപ്പുറം ജില്ല കമ്മിറ്റി വിഭാവനം ചെയ്ത “ഹൃദയമുദ്ര” പദ്ധതിയുടെ ഭാഗമായി അരീക്കോട് കീഴ്പ്പറമ്പിൽ നിർമ്മിച്ച അഞ്ചാമത് കെ.എസ്.ടി.എം. വെൽഫെയർ ഹോം സമർപ്പിച്ചു.

കെ.എസ്.ടി.എം. സംസ്ഥാന പ്രസിഡൻ്റ് എ.എ. കബീർ (കൊല്ലം) വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി നാസർ കീഴുപറമ്പ് ,വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് എന്നിവർ ചേർന്ന്, വെൽഫെയർ പാർട്ടി കീഴ്പ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എം. റഹ്മത്തുള്ളക്ക് താക്കോൽ കൈമാറി നിർവഹിച്ചു .കെ.എസ്.ടി എം. മലപ്പുറം ജില്ല പ്രസിഡന്റ് ജാബിർ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എം. മുൻ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ശരീഫ്.വി, കെ.എസ്.ടി.എം. ജില്ല സെക്രട്ടറി ജുനൈദ് വേങ്ങൂർ,വാർഡ് മെമ്പർ കെ.വി.സലീന ഹസ്സൻ , അബൂബക്കർ വി.,അരീക്കോട് സബ് ജില്ല കെ.എസ്.ടി.എം പ്രസിഡണ്ട് നിസാമുദ്ദീൻ വി.പി.എന്നിവർ സംസാരിച്ചു.

കെ.എസ്.ടി.എം അംഗങ്ങളിൽ നിന്നും മറ്റുമുള്ള സാമ്പത്തിക സഹായത്തോടെ ടീം വെൽഫെയറാണ് ഭവന നിർമ്മാണം പൂർത്തീകരിച്ചത്. സേവന കേന്ദ്രത്തിന് വാഹനം , സ്‌കൂൾ കുട്ടികൾക്ക് പഠനനോപകണ കിറ്റ്, ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയവയും ഹൃദയമുദ്രയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചിട്ടുണ്ട്.

 

Leave a Comment

More News