
വടക്കാങ്ങര : മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി വടക്കാങ്ങര എട്ടാം വാർഡിൽ ശുചീകരണം നടത്തി. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സമീറ താങ്കയത്തിൽ അധ്യക്ഷത വഹിച്ചു.
അങ്ങാടിയും പരിസരവും, റോഡ് സൈഡ്, ബഡ്സ് സ്കൂൾ, ശിശുവിഹാർ അംഗൻവാടി, ഹോമിയോ ഡിസ്പെൻസറി എന്നിവ ശുചീകരിച്ചു. സന്നദ്ധ സംഘടനാ പ്രവർത്തകർ, ലെജന്റ്സ് ക്ലബ്ബ്, ടീം വെൽഫെയർ, വൈറ്റ് ഗാർഡ്, മെക്സെവൻ കൂട്ടായ്മ, ഓട്ടോറിക്ഷ യൂനിയൻ, നാട്ടുകാർ തുടങ്ങി നിരവധി പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
കെ ജാബിർ, വി ശരീഫ്, കെ.ടി ബഷീർ, ഹബീബുള്ള പട്ടാക്കൽ, സി.പി ഷഫീക്ക്, കെ.പി ബഷീർ, കെ.പി അൻവർ സാദത്ത് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
