ഡാളസ് (ടെക്സാസ്): ആഗോള ക്രൈസ്തവ കൂട്ടായ്മയായ ഇൻഫ്യൂഷൻ ഔട്ട്റീച്ച് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഡാളസിൽ വെച്ച് വിപുലമായ രീതിയിൽ ‘മിഷൻ ഫെസ്റ്റ് 2026’സംഘടിപ്പിക്കുന്നു.വരും
“ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിന്റെമേൽ പ്രകാശിക്കും”എന്ന എഫെസ്യർ 5:14-ലെ വചനത്തെ ആസ്പദമാക്കിയാണ് ഈ കൺവെൻഷൻ ഒരുക്കിയിരിക്കുന്നത്. “കാഴ്ചപ്പാടുള്ള ഒരു തലമുറയെ കെട്ടിപ്പടുക്കുക” എന്നതാണ് ഈ വർഷത്തെ മിഷൻ ഫെസ്റ്റിന്റെ പ്രധാന പ്രമേയം.
മൂന്ന് ദിവസങ്ങളിലായി 940 Barnes Bridge Rd, Mesquite, TX 75150 നടക്കുന്ന മിഷൻ ഫെസ്റ്റിന്റെ സമയക്രമം ജൂൺ 11 (വ്യാഴം): വൈകുന്നേരം 7:00 മണി മുതൽ രാത്രി 9:00 മണി വരെ,ജൂൺ 12 (വെള്ളി) & ജൂൺ 13 (ശനി): രാവിലെ 9:00 മണി മുതൽ രാത്രി 9:00 മണി വരെ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്:
മൂന്ന് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ഭക്ഷണവും ലഘുഭക്ഷണങ്ങളും ക്രമീകരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫ്ലെയറിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
വ്യത്യസ്ത പ്രായത്തിലുള്ളവർക്കായി,സുവിശേ
കൂടുതൽ വിവരങ്ങൾക്ക്: മിഷൻ ഫെസ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി പാസ്റ്റർ ജോർജ്ജ് (Pr George) യുമായി 469-463-0770 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

