വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ അറിവിൻ പുതുവസന്തത്തിന് വർണ്ണാഭമായ തുടക്കം

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ പ്രവേശനോൽസവത്തിൽ നിന്ന്

വടക്കാങ്ങര : 2026 27 അധ്യയനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ച് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പൊതു പ്രതീക്ഷകളോടെ സ്കൂളിലെത്തിയ മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകർ മധുരം നൽകി സ്വീകരിച്ചു. ഡി.ഐ.ഇ.ടി റിട്ടയേർഡ് സീനിയർ ലെക്ചററും കവിയുമായ ഇഖ്ബാൽ എടയൂർ മുഖ്യാതിഥിയായിരുന്നു. പാടിയും പറഞ്ഞും അഭിനയിച്ചും കുട്ടികളെ കയ്യിലെടുത്ത ഇഖ്ബാൽ മാസ്റ്റർ അറിവ് നേടൽ എങ്ങനെ ആനന്ദകരമാക്കാം എന്ന് കുരുന്നുകളെ ബോധ്യപ്പെടുത്തി.

കൊച്ചു കുരുന്നുകളുടെ കലാപ്രകടനങ്ങൾ ഉത്സവത്തിന് കൂടുതൽ മിഴിവേകി. ഡാൻസും പാട്ടും സെൽഫി പോയിന്റിൽ ഫോട്ടോ എടുക്കലും ഒക്കെയായി നിറഞ്ഞുനിന്ന കുട്ടികൾ പ്രവേശനോത്സവം തികച്ചും ഉത്സവമാക്കി മാറ്റി.

സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി ചടങ്ങിൽ സ്വാഗതം പറഞ്ഞു. മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സമീറ തങ്കത്തിൽ, പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തിൽ, സ്കൂൾ കമ്മിറ്റി സെക്രട്ടറി യാസിർ കരുവാട്ടിൽ, സ്റ്റാഫ് സെക്രട്ടറി രജീഷ് എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ വി.കെ സാഹിദ നന്ദി പറഞ്ഞു.

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മജിലിസുത്തഅ്ലീമിൽ ഇസ്ലാമി കേരള നടത്തിയ മദ്രസ്സ പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു.

പ്രവേശനോത്സവ പരിപാടികൾക്ക് അധ്യാപകരായ ജിഷ്ണുദാസ്, തഹ്സീൻ, റഫീഖ്, സൗമ്യ, ജസീന, നസ്മി, സ്കൂൾ കമ്മിറ്റി പ്രസിഡന്റ് കെ നജ്മുദ്ദീൻ, സി.ടി മായിൻകുട്ടി, കെ.ടി ബഷീർ എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News