പ്രവാസി വെൽഫെയർ കോഴിക്കോട് അന്താരാഷ്ട്ര വോളിമേള വെള്ളിയാഴ്ച

ദോഹ: പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് സ്പോർട്സ് ക്ലബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്രാ വോളിബാള്‍ ടുര്‍ണ്ണമെന്റ് ജൂൺ 5 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ മിസൈമീറിലെ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂൾ ഇൻഡോർ കോർട്ടിൽ നടക്കുന്ന മത്സരത്തില്‍ തനാഹുന്‍ വോളി ക്ലബ്ബ്, കൈനെറ്റിക് കിംഗ്, ടീം തമിഴ്നാട്, എം.സി.സി ഖത്തര്‍, അമിഗോസ് വോളിബാള്‍ ക്ലബ്ബ് ഖത്തര്‍, മലബാര്‍ സപൈക്കേര്‍സ്, തുലുക്കൂട്ട ഖത്തര്‍, എവാഖ് ലജന്റ്സ് എന്നീ ടീമുകള്‍ മാറ്റുരക്കും.

ഖത്തറിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കായിക മത്സരങ്ങൾക്കൊപ്പം പ്രവാസി സമൂഹത്തിന്റെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ക്യു.എഫ്.എം സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ടൂര്‍ണ്ണമെന്റിന്റെ മുഖ്യ പ്രായോജകരായ ഓട്രോള്‍ ടെക്നോളജീസ് ജനറല്‍ മാനേജര്‍ മുഹമ്മദ് ആരിഷ്, ദന ട്രേഡിംഗ് പ്രൊജക്റ്റ്സ് പ്രതിനിധി അജോയ്, ഐ.എസ്.സി ജനറല്‍ സെക്രട്ടറി ഹംസ യൂസഫ്, ക്യു.എഫ്.എം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, സംഘാടക സമിതിയംഗങ്ങളായ റാസിഖ് നാരങ്ങോളി, അബ്ദുറഹീം വേങ്ങേരി, മജീദ് ആപറ്റ, നജ്മല്‍ ടി എന്നിവര്‍ പങ്കെടുത്തു.

Leave a Comment

More News