ഫിഫ ലോകകപ്പ്: സ്റ്റേഡിയങ്ങളിൽ വാട്ടർ ബോട്ടിലുകൾക്ക് നിരോധനം

ന്യൂയോർക് : 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, സ്റ്റേഡിയങ്ങളിൽ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ കൊണ്ടുവരുന്നതിന് ഫിഫ നിരോധനമേർപ്പെടുത്തി. കടുത്ത ചൂടുള്ള സമയങ്ങളിൽ ബോട്ടിലുകൾ അനുവദിക്കുമെന്നായിരുന്നു ആദ്യത്തെ തീരുമാനമെങ്കിലും, സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് പുതിയ ഉത്തരവ്.

കളിക്കാർക്കും കാണികൾക്കും പരിക്കേൽക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ഫിഫ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വ്യക്തമാക്കി. എന്നാൽ, സ്റ്റേഡിയങ്ങളിൽ ആരാധകർക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുമെന്ന് ഫിഫ ഉറപ്പുനൽകിയതായി ഇംഗ്ലീഷ് ടീമിന്റെ ഫാൻസ് അസോസിയേഷനായ ‘ഫ്രീ ലയൺസ്’ അറിയിച്ചു.

കളിക്കാരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാനും സ്റ്റേഡിയങ്ങളിലെ നിലവിലെ നിയമങ്ങൾ കർശനമാക്കും  കഴിഞ്ഞ വർഷത്തെ ക്ലബ് ലോകകപ്പിലെ കടുത്ത ചൂടിനെക്കുറിച്ച് കളിക്കാരും കോച്ചുമാരും പരാതിപ്പെട്ടിരുന്നു. ഇത്തവണയും രണ്ട് തിയതികളിലായി നടക്കുന്ന മത്സരങ്ങളിൽ ഭൂരിഭാഗവും കടുത്ത ചൂടിലായിരിക്കും നടക്കുക.

കളിക്കാർക്കായി ഓരോ പകുതിയിലും (22-ാം മിനിറ്റിൽ) 3 മിനിറ്റ് വീതം ‘കൂളിംഗ് ബ്രേക്ക്’ അനുവദിക്കും. കൂടാതെ സൈഡ് ലൈനുകളിൽ എയർ കണ്ടീഷണറുകളും സ്ഥാപിക്കും.

ജൂൺ 11 വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.

Leave a Comment

More News