നാഷണൽ യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ പ്രതിഷേധ സംഗമവും, ‘ബാക്ക് ടു ബാലറ്റ്’ ക്യാമ്പയിൻ ഉദ്ഘാടനവും സംഘടിപ്പിച്ചു

കണ്ണൂർ : ദേശിയ പാഠ്യപദ്ധതി കുറുക്കുവഴിയിലൂടെ നടപ്പാക്കാനുള്ള പദ്ധതിയാണ് പി എം ശ്രീ പദ്ധതി എന്നറിഞ്ഞിട്ടും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ച് നാഷണൽ യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ പ്രതിഷേധ സംഗമവും മാർച്ചും കണ്ണൂരിൽ വെച്ച് നടന്നു. പ്രതിഷേധ സംഗമം മുൻ കേരള നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.

ജനങ്ങളെ വഞ്ചിച്ചുകൊണ്ട് ആണ് പി എം ശ്രീ പദ്ധതിയുമായി കേരള സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇടതുപക്ഷ സർക്കാർ മരവിപ്പിച്ച പി എം ശ്രീ വീണ്ടും നടപ്പാക്കേണ്ട സാഹചര്യമില്ലെന്നും ബിജെപിയുടെ താൽപ്പര്യങ്ങൾകൊപ്പം ആണ് സതീശനും കൂട്ടാളികളും എന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വലിയ രീതിയിൽ ഹാക്ക് ചെയ്ത് കൊണ്ട് ബിജെപി തങ്ങളുടെ അധികാരം വെട്ടിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ രാജ്യം ബാലറ്റിലേക്ക് തിരികെ പോകേണ്ട അനിവാര്യഘട്ടത്തിൽ ആണ് നാഷണൽ യൂത്ത് ലീഗ് ഇത്തരം ഒരു ക്യാമ്പയിൻ നടത്തുന്നത് എന്നത് പ്രസക്തമാണെന്നും മുൻ സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു.
തിരെഞ്ഞെടുപ്പുകളിൽ ഇവിഎം തട്ടിപ്പ് സംശയാസ്പദമാവുന്ന പശ്ചാത്തലത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ, രാജ്യത്തിന്റെ വീണ്ടെടുപ്പിന് ‘ബാലറ്റിലേക്ക് തിരികെ’ എന്ന പ്രമേയത്തിലുള്ള സംസ്ഥാന ക്യാമ്പയിൻ ഉദ്‌ഘാടനം മുൻ മന്ത്രിയും ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ്മായ അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു.

സംഘപരിവാർ ഭരണകൂടം ഇ.വി.എം തട്ടിപ്പിലൂടെ രാജ്യത്തെ തങ്ങളുടെ കീഴിലാക്കി ഭരിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ നിന്ന് മാറി പഴയ രീതിയിൽ ഉള്ള പേപ്പർ ബാലറ്റ് സംവിധാനത്തിലേക്ക് നമ്മുടെ തെരെഞ്ഞെടുപ്പ് നടത്തൽ അനിവാര്യമാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ്കൾ ബാലറ്റ് സംവിധാനത്തിലേക്ക് മാറിയിട്ടില്ലെങ്കിൽ ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചില്ലെങ്കിലും ബിജെപിക്ക് അധികാരത്തിൽ വരാനുള്ള സാഹചര്യം ഇവിഎം തട്ടിപ്പിലൂടെ അവർ നടത്തും എന്നതിൽ മതേതര കേരളത്തിന് ആശങ്കയുണ്ട്.
ആയതിനാൽ ‘ബാലറ്റിലേക്ക് തിരികെ’ എന്ന ക്യാമ്പയിൻ സമൂഹം ഏറ്റെടുക്കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ നിർവ്വഹിച്ചു.

കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്) ഫാദിൽ അമീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷററും ക്യാമ്പയിൻ കൺവീനറുമായ കെ.വി.അമീർ സ്വാഗതം പറഞ്ഞു.

ആശംസകൾ അർപ്പിച്ചു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി റഹീം ബണ്ടിച്ചാൽ, അഡ്വ. അജയകുമാർ (സിപിഐ ജില്ലാ കമ്മിറ്റി അംഗം), കെ.പി.പ്രവീൺ MLA (RJD സംസ്ഥാന സെക്രട്ടറി), ബാബു ഗോപിനാഥ് ( കോണ്ഗ്രസ് .എസ് സംസ്ഥാന ജന.സെക്രട്ടറി), കാസിം ഇരിക്കൂർ (INL സംസ്ഥാന ജനറൽ സെക്രട്ടറി), ബി.ഹംസ ഹാജി (INL സംസ്ഥാന ട്രഷറർ),എം.എ ലത്തീഫ്(INLസംസ്ഥാന സെക്രട്ടറി), മുനീർ ( INL കണ്ണൂർ ജില്ലാ ജന.സെക്രട്ടറി), സാലിഹ് മട്ടന്നൂർ (NYL കണ്ണൂർ ജില്ലാ പ്രസിഡന്റ്), സിറാജ് വയക്കര (NYL കണ്ണൂർ ജില്ലാ ജന. സെക്രട്ടറി), ഖത്തർ ഐ.എം സി.സി നേതാവ് മുസ്തഫ എന്നിവർ സംസാരിച്ചു.

നേതാക്കളായ സഹീർ കണ്ണൂർ, ശംസാദ്‌ മറ്റത്തൂർ, അഷ്റഫ് പുതുമ, നൗഫൽ തടത്തിൽ, ഷമീർ താമരശ്ശേരി മിസ്‌റാൻ, ഹർഷദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Leave a Comment

More News