യൂണിയൻ ബജറ്റ് പ്രവാസികളോടുള്ള അവഗണനയുടെ തുടർച്ച: കൾച്ചറൽ ഫോറം

ദോഹ: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ പരിഗണിക്കാതിരുന്നത് കാലങ്ങളായി പ്രവാസികളോടുള്ള സമീപനത്തിന്‍റെ ബാക്കിപത്രമാണെന്നും ബജറ്റിൽ പ്രവാസികളെ അവഗണിച്ചത് പ്രതിഷേധാർഹമാണെന്നും കൾച്ചറൽ ഫോറം ഖത്തർ.

പോയവർഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് എട്ടുലക്ഷത്തിലധികം കോടി രൂപ രാജ്യത്തേക്ക് എത്തിച്ച പ്രവാസികളോടാണ് യൂണിയന്‍ ഗവൺമെൻ്റ് ഈ വിധത്തില്‍ അവഗണന കാണിച്ചത്.

കേവലം അഞ്ചു കോടി രൂപ പ്രവാസി വനിതകൾക്കായി നീക്കിവെച്ചു എന്നതൊഴിച്ചാല്‍ രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയ്ക്ക് നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ ഉന്നമനത്തിനായി എന്തെങ്കിലും പദ്ധതിയോ പരാമർശമോ ബജറ്റിൽ ഉൾപെടുത്താതിരുന്നത് കാലങ്ങളായി പ്രവാസികളോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന അവഗണനയുടെയും നീതികേടിൻ്റെയും തുടർച്ച തന്നെയാണെന്നും കൾച്ചറൽ ഫോറം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News