ജപ്തി നടപടി ബുൾഡോസർ രാജിനേക്കാൾ ഭീകരം : സോളിഡാരിറ്റി

സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ ആക്റ്റിവിസ്റ്റും നിയമ വിദഗ്ദനുമായ അഡ്വ. അമീൻ ഹസൻ സംസാരിക്കുന്നു

മലപ്പുറം : പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ മറവിൽ സംസ്ഥാന ഭരണകൂടം നടത്തിയ ജപ്തി നടപടികൾ യു പി യോഗി ആദിത്യനാഥ് ഗവൺമെന്റിന്റെ ബുൾഡോസർ രാജിനേക്കാൾ ഭീകരകരം എന്ന് സോളിഡാരിറ്റി. സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘വിവേചനപരമായ ജപ്തി നടപടികൾ ബുൾഡോസർ രാജിന്റെ തുടർച്ചതന്നെയാണ്’ എന്ന തലക്കെട്ടിൽ നടന്ന ചർച്ച സംഗമത്തിലാണ് അഭിപ്രായപ്പെട്ടത്. നിയമങ്ങളുടെ അകമ്പടികളോടെ
ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തപ്പെടുന്ന വംശഹത്യാ പദ്ധതികൾ തന്നെയാണ് ഇത്തരം നടപടികൾ എന്നും കൂട്ടിച്ചേർത്തു.

സംഗമത്തിൽ അക്റ്റിവിസ്റ്റും നിയമ വിദഗ്ദനുമായ അഡ്വ. അമീൻ ഹസൻ , എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പറ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന് അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ.എൻ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഫീർ എ.കെ സമാപനം നിർവഹിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment