ഹൂസ്റ്റൺ: ഇടുക്കി ജോസ്ഗിരി വാതല്ലൂർ വി ഡി ജോസിന്റെ ഭാര്യ മേരി ജോസ് (76) അന്തരിച്ചു. ജോസ്ഗിരി കുന്നേപറമ്പിൽ കുടുംബാംഗമാണ് പരേത.
മക്കൾ: സോണിയ ജോർജ്ജ് (ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), സോജൻ ജോസ്, സുനീഷ് ജോസ്, സ്മിത ഷിജോ.
മരുമക്കൾ: ജോർജ്ജ് പോൾ (ഹൂസ്റ്റൺ, ഫ്ലവേഴ്സ് ടി വി യു എസ് എ), വിൻസി സോജൻ, ബിൻസി സുനീഷ്, ഷിജോ തോമസ്.
ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 11:30ന് ജോസ്ഗിരി സെൻ്റ്.ജോസഫ് പിൽഗ്രിം ചർച്ചിൽ വെച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തും.
