മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്മെന്റിന്റെ ഏഴാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലാ പ്രസിഡന്റ് ബുഷ്റ ടീച്ചറുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി മധുര വിതരണം ചെയ്തു.
സ്ഥാപക ദിനത്തിന്റെ ഭാഗമായി വിമൻ പ്രൊട്ടക്ഷൻ ഓഫീസ്, വനിതാ-ശിശുക്ഷേമ വകുപ്പ് സൂപ്രണ്ട്, ജില്ലാ കുടുംബ കോടതിയിലെ ജില്ലാ സൂപ്രണ്ട്, അസിസ്റ്റന്റ് കൗൺസിലർ എന്നിവരെ സന്ദർശിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക നീതി ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ അറിയിച്ചു.

