ലൂസി ദാസ് ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലഡൽഫിയ: ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ പ്രമുഖ കുടുംബത്തിലെ അംഗമായ ലൂസി കിച്ചനർ ദാസ് (91)ഫിലഡൽഫിയയിൽ അന്തരിച്ചു. ഇന്ത്യാ കാത്തലിക് അസോസിയേഷൻ്റെ ആദ്യകാല പ്രവർത്തകയാണ്. നാടകാഭിനയത്തിലും ശ്രദ്ധേയ ആയിരുന്നു. അസംപ്ഷൻ ബി.വി.എം. ചർച്ച് അംഗവും, മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയ അംഗവുമായിരുന്നു.

ചേർത്തലയാണ് സ്വദേശം. ലുധിയാന നഴ്‌സിംഗ് സ്‌കൂളിൽ നിന്ന് നഴ്സിംഗില്‍ ബിരുദമെടുത്തതിനു ശേഷം ഡല്‍ഹി എയിംസില്‍ സേവനമനുഷ്ഠിച്ചു.

1970-ൽ അമേരിക്കയിലെത്തി. ഐൻസ്റ്റീൻ ഹോസ്‌പിറ്റലിലും തുടർന്ന് ടെമ്പിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും രജിസ്‌ട്രേഡ് നഴ്‌സ് ആയി സേവനമനുഷ്‌ഠിച്ചു.

ഭർത്താവ്: പരേതനായ കിച്ചനാർ ദാസ്.

മക്കൾ: ലിസ് (ഓസ്റ്റിൻ), ജാനിസ് (ഡാമിയൻ), ക്രിസ്റ്റിന (പയസ്) ,നിവിൻ ദാസ് (ക്രിസ്റ്റി), നെഡ് ദാസ് (നിമ്മി).

കൊച്ചുമക്കൾ: കാതറിൻ, ഡേവിസ്, സിന്തിയ, ജെനോവ, ജോഷ്വ, മാക്സിമസ്, നിക്കോളാസ്, അലക്സാണ്ടർ, കെയ്റ്റലിൻ.

കുഞ്ഞുമക്കൾ: അലീന, കെയ്‌ലി, ജൂലിയസ്, ഡയാൻ, നോവ.

പൊതുദർശനം: ജൂലൈ 27 തിങ്കളാഴ്ച രാവിലെ 9: 30

സംസ്കാരശുശ്രൂഷകൾ 11:30

Assumption BVM
1900 Meadowbrook Rd ,Feasterville _ Trevose

Interment at Holy Sepulchre Cemetery
3301 W Cheltenham Ave Philadelphia

Leave a Comment

More News