ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം: ബലിക്കൽപുര – അയ്യപ്പ പതിനെട്ടു പടി സമർപ്പണം

ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര സമുച്ചയത്തിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിന് മുൻഭാഗത്തായി ബലിക്കൽപുര (ഫോയെർ), അതിനു താഴെ നിലയിൽ നിന്നും  (ബേസ്‌മെന്റ്) സ്വാമി അയ്യപ്പ ദർശനത്തിന് ഇരുമുടി കെട്ടേന്തി എത്തുന്ന ഭക്തർക്കായി കൃഷ്ണശിലയിൽ നിർമ്മിതമായ പതിനെട്ടു പടികൾ എന്നിവയാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.

ക്ഷേത്ര വാസ്തുവിദ്വാൻ ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ  നമ്പൂതിരിയുടെ നിർദേശപ്രകാരം, ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആഗസ്റ്റ് 22 (ചിങ്ങം 6) ന് ബലിക്കൽപുര – അയ്യപ്പ പതിനെട്ടു പടി സമർപ്പണം ചെയ്തു. ഗണപതി ഹോമം, ശുദ്ധി പൂജകൾ, 18 പടി കലശ പൂജയും അഭിഷേകവും, ശ്രീ ഗുരുവായൂരപ്പനും അയ്യപ്പ സ്വാമിക്കും പ്രത്യേക പൂജകൾ എന്നിവ നടത്തി.

ഈ സുപ്രധാന ചടങ്ങിൽ പങ്കു ചേർന്ന  ഭക്ത ജനങ്ങളെയും അഭ്യുദയകാംഷികളെയും ക്ഷേത്ര ഭാരവാഹികൾ ഭഗവൽ നാമത്തിൽ നന്ദി അറിയിച്ചു.  2026 നവംബർ 16ന് ആരംഭിക്കുന്ന അയ്യപ്പ  മണ്ഡലകാലത്തിൽ ഡാലസ് -ഫോർട്ട് വർത്ത്‌  മെട്രോപ്ലക്‌സ് നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും എല്ലാ അയ്യപ്പ ഭക്തന്മാരും ഇരുമുടിയുമായി നോർത്ത് ടെക്സാസിലെ ആദ്യത്തെ പതിനെട്ടു പടിയുള്ള  അയ്യപ്പ ക്ഷേത്രമായ ശ്രീ ഗുരുവായൂരപ്പൻ ടെംപിൾ ഓഫ് ഡാലസിലേക്കു തീർത്ഥാടനത്തിന് എത്തിച്ചേരുമെന്ന് ക്ഷേത്രഭരണസമിതി പ്രത്യാശിക്കുന്നു. അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

കൂടുതൽ വിവരങ്ങൾ : www.guruvayurappan.us

Leave a Comment

More News