രാശിഫലം (23-08-2026 ഞായര്‍)

ചിങ്ങം: ഈ ദിവസം നിങ്ങൾ സന്തോഷകരമായി ചെലവിടും. പ്രകൃതിയെക്കുറിച്ച് കവിതയെഴുതുവാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാർഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും.

കന്നി: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല‍. മാനസികവും ശാരീരികവുമായ സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. നിങ്ങളുടെ അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. സ്ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. പണച്ചെലവിന് സാധ്യത

തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. സഹോദരന്മാരുമായുള്ള ബന്ധം നല്ല നിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ച്ചചെയ്യാം. ഒരു തീര്‍ത്ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. ഒരു വിദേശരാജ്യത്തു നിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസം. ഭാഗ്യദേവത നിങ്ങളില്‍ പുഞ്ചിരി പൊഴിക്കും.

വൃശ്ചികം: ഇന്ന് അനാവശ്യചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തിലെ അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെ പറ്റിയും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരികപ്രശ്‍നങ്ങള്‍ക്ക് പുറമേ വിഷാദാത്മകതയും ബാധിക്കും. പ്രതികൂലചിന്തകള്‍ ഒഴിവാക്കുകയും അധാര്‍മ്മിക വൃത്തികളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക.

ധനു: തീര്‍ത്ഥയാത്രയ്ക്ക്‌ നിങ്ങള്‍ ഇന്ന് തയ്യാറെടുക്കും‍. ഇന്ന് ഉദേശിച്ച കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. ശാരീരിരുകമായും മാനസികമായും ഉത്സാഹത്തിമിര്‍പ്പിലാകും. ആത്മവിശ്വാസവും ഉന്മേഷവും വര്‍ധിപ്പിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷാവസരം ഉണ്ടാകാനിടയുണ്ട്. അങ്ങനെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ ആഹ്ളാദം പകരും.

മകരം: ജീവിതത്തിന്‍റെ മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യത്തിനു വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമപ്രശ്‌നങ്ങളടങ്ങിയ ജോലിയില്‍ നിങ്ങള്‍ക്ക് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും.

കുംഭം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ഒരു ദിവസമാണ്. ബിസിനസുകാര്‍ക്ക് ഇന്ന് ഏറ്റവും നല്ല ഗുണാനുഭവങ്ങളുണ്ടാകും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുകയും പുതിയ ചങ്ങാത്തങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും. സുഹൃത്തുക്കളോടൊപ്പം ഒരു ഹ്രസ്വവിനോദയാത്രക്ക് സാധ്യത. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ ഇന്ന് വളരെ നല്ല ദിവസമാണ് ‍. നിങ്ങള്‍ വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അനുയോജ്യ ദിവസമാണ്.

മീനം: ബിസിനസുകാര്‍ക്ക് ഇത് വിസ്‌മയകരമായ ഒരു ദിവസമാണ്. നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍, നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. പ്രൊമോഷന് സാധ്യത കാണുന്നു. ഒരു വ്യവസായ സംരംഭകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കുമ്പോള്‍ തന്നെ, പിതാവില്‍ നിന്നും നേട്ടം വന്ന് ചേരുന്നു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കും. സമൂഹത്തിന്‍റെ ഉന്നത പദവികളിലേക്ക് അനായാസം കയറിച്ചെല്ലാനും നിങ്ങള്‍ക്ക് കഴിയും.

മേടം: നിങ്ങള്‍ക്കിന്ന് സമ്മിശ്രഫലങ്ങളുടെ ഒരു ദിവസമായിരിക്കും‍. ശാരീരികമായ അനാരോഗ്യവും ഉല്‍കണ്‌ഠയും പ്രശ്‍നമാകും. അസ്വസ്ഥതയും, ക്ഷീണവും, ഉദാസീനതയും വിഷമിപ്പിക്കും. നിങ്ങളുടെ സമീപനത്തില്‍ സത്യസന്ധമായ മാര്‍ഗം സ്വീകരിക്കുക. ആസൂത്രണം ചെയ്‌ത ജോലികള്‍ നിങ്ങള്‍ ഏറ്റെടുത്തേക്കാം. തീര്‍ത്ഥാടനത്തിനും സാധ്യത കാണുന്നു.

ഇടവം: ജാഗ്രത എന്ന വാക്ക് ഇന്നു നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതാകുന്നു. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം ഇന്ന് നൂറ് ശതമാനവും തൃപ്‌തികരമാവില്ല. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക. ഉല്‍കണ്‌ഠയും ശാരീരികമായ ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ജോലി നിങ്ങളെ ക്ഷീണിതനാക്കും. യാത്ര ഫലപ്രദമാകും.

മിഥുനം: നിങ്ങള്‍ക്ക് ഇന്ന് സന്തോഷം അനുഭവിക്കാനിടവരും. പലതരം ആളുകളെ ഇന്ന് കണ്ടുമുട്ടാന്‍ ഇടവരും. സുഹൃത്തുക്കളും കുടുംബവുമായി ഒരു ഉല്ലാസയാത്രക്ക് സാധ്യത. പുതിയ വസ്ത്രങ്ങള്‍ വങ്ങാനായി ഷോപ്പിങ്ങ് നടത്തും. പ്രണയാനുഭങ്ങള്‍ക്ക് അനുയോജ്യമായ സമയം. നിങ്ങളുടെ ശരീരക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ ഇന്ന് വലിയ മുന്നേറ്റമുണ്ടാകും.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും‍. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. കുറച്ച് നല്ല സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ഇന്ന് നിങ്ങളുടെ ശാരീരിക നില തൃപ്‌തികരമായിരിക്കും. കുടുംബവുമായി ഫലപ്രദമായി സമയം ചെലവിടും. ഉദോഗസ്ഥര്‍ക്ക് ഇന്ന് ഗുണകരമായ ദിനം. കീഴുദ്യോഗസ്ഥരെക്കൊണ്ട് പ്രയോജനമുണ്ടാകും. സ്നേഹിതമാരുമായുള്ള കൂടിക്കാഴ്‌ച സന്തോഷം നല്‍കും.

Leave a Comment

More News