ന്യൂയോർക്ക് കേരളാ സമാജം പ്രസിഡൻറ് സിബി ഡേവിഡിന്റെ ഭാര്യാ മാതാവ് നിര്യാതയായി

കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ പത്നി ശോശ ജോസഫ് (സാലി -77) ചൊവ്വാഴ്ച രാവിലെ നിര്യാതയായി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സയന്റിഫിക് ഓഫീസറായി വിരമിച്ച പരേത മണർകാട് പുത്തൻപുരക്കൽ പി.സി. ചെറിയാൻറെ മകളാണ്.

മക്കൾ: ബിന്ദു ഡേവിഡ് (ന്യൂയോർക്ക്), ബിനോ ജോസഫ് (ടെക്സാസ്), ബോബി ജോസഫ് (ആസ്ട്രേലിയ).

മരുമക്കൾ: സിബി ഡേവിഡ് (ന്യൂയോർക്ക്), ബിന്ദു ജോസഫ് ( ടെക്സാസ്), സ്‌മിതാ ജോസഫ് (ആസ്‌ട്രേലിയ).

എമിൽ, വിമൽ. സ്നേഹ ജോന, സെറീന, മിയ, എയ്‌ഡൻ, ആസ്റ്റർ എന്നിവർ കൊച്ചുമക്കളാണ്.

സംസ്കാരം പിന്നീട്.

Print Friendly, PDF & Email

Leave a Comment

More News