രാശിഫലം (27-08-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് മോശം ദിവസമായിരിക്കും. ജീവിതപങ്കാളിയുമായി ചെറിയ തർക്കങ്ങൾ ഉണ്ടാകാൻ സാധ്യത. കച്ചവടക്കാർക്ക് ഇന്ന് നല്ല ദിവസമല്ല. സാമ്പത്തിത പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ശരിയായ തീരുമാനം എടുക്കുക. അന്തിമ തീരുമാനം നിങ്ങളുടേത് ആയിരിക്കും.

കന്നി: ഇന്ന് നിങ്ങൾക്ക് ഉത്സാഹം നിറഞ്ഞ ദിവസമായിരിക്കും. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. എന്നാൽ ഉച്ചയ്‌ക്ക് ശേഷം കാര്യങ്ങൾ നല്ല രീതിയിൽ പോകണമെന്നില്ല. നിസാരകാര്യങ്ങളിൽ പോലും മനസ് അസ്വസ്ഥമായേക്കാം. ക്ഷേത്ര ദർശനം നടത്താൻ സാധ്യത.

തുലാം: പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസ യാത്രയ്‌ക്കും സാധ്യത. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.നിങ്ങളുടെ കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചിലവഴിക്കാൻ നിങ്ങൾക്കിന്ന് സാധിക്കും.

വൃശ്ചികം: ഇന്ന് നിങ്ങൾ കുടുംബവുമായി സമയം ചെലവഴിക്കും. ള്ള അവസരം കൈവരും. ജീവിതപങ്കാളിയെ കണ്ടുമുട്ടും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും.

ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക്‌ ഗുണകരമായിരിക്കില്ല. എന്നാൽ പ്രതീക്ഷ കൈവിടരുത്. പുതിയ കാര്യങ്ങൾ പഠിക്കാൻ സാധ്യതയുണ്ട്. അത്‌ നിങ്ങളുടെ ഇടം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. ജീവിതാഭിലാഷങ്ങൾ ഒരിക്കലും കൈവിടരുത്‌.

മകരം: പ്രതീക്ഷാനിർഭരമായ ഒരു ദിവസമാണ് ഇന്ന്. ബിസിനസ് ഡീലുകൾ ഉറപ്പിക്കുമ്പോൾ ശ്രദ്ധ വേണം. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുന്നതിന് നിങ്ങളുടെ അനുഭവ സമ്പത്ത് മുതല്‍കൂട്ടാകും. കുടുംബത്തില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. മക്കളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സമാധാനമുണ്ടാകും.

കുംഭം: സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ട്‌. നിക്ഷേപം നടത്തുന്നതിനും ഊഹക്കച്ചവടത്തിനും ഇന്ന് നല്ല ദിവസമല്ല. മറ്റുള്ളവരുമായുള്ള തര്‍ക്കം ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ എല്ലാ ഇടപാടുകളിലും ജാഗ്രത പുലർത്തുക. മറ്റുള്ളവരുടെ വാക്കുകൾ കേൾക്കുക.

മീനം: ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ഇന്ന് നിങ്ങള്‍ക്ക് ചുറ്റും നോക്കുമ്പോള്‍ കാര്യങ്ങളെല്ലാം പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും. ഇന്ന് നിങ്ങൾ ഉദാരമനസ്ക്കനും ക്ഷമയുള്ളവനുമായിരിക്കുന്നതിനാൽ മറ്റുള്ളവരോട്‌ ക്ഷമിക്കുകയും ചെയ്യും. ഇതുകാരണം മറ്റുള്ളവർ നിങ്ങളെ ചൂഷണം ചെയ്യാതെസൂക്ഷിക്കണം.

മേടം: ജോലിയുടെ സമ്മർദ്ദം ഇന്ന് നിങ്ങളെ അലട്ടിയേക്കാം. എന്നിരുന്നാലും, നിങ്ങളുടെ എതിരാളിയെക്കേൾ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ സാധിക്കും. മറ്റുള്ളവരെ സഹായിക്കുക. കീഴുദ്യോഗസ്ഥരെക്കൊണ്ട് പ്രയോജനമുണ്ടാകും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്‌ച സന്തോഷം നല്‍കും.

ഇടവം: കോപം നിയന്ത്രിക്കുക. സുഹൃത്തുക്കളുമായി ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യും. ഏറ്റവും പ്രിയപ്പെട്ട ആളിൽ നിന്ന് ഒരു നല്ല വാർത്ത കേൾക്കും.

മിഥുനം: നിങ്ങൾക്ക് വളരെ സംഭവബഹുലമായ ഒരു ദിവസമായിരിക്കും ഇന്ന്. ഇന്ന് നിങ്ങൾ വളരെ ശ്രദ്ധാലുവായും തുറന്ന മനസോടെയും നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളെ സ്വീകരിക്കണം. നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥർ വളരെ സഹകരണ മനോഭാവത്തോടെ നിങ്ങളോട് പെരുമാറും. നിയമപരമായ ബുദ്ധിമുട്ടുകള് തരണം ചെയ്‌തു മുന്നോട്ടു പോകുന്നു എന്ന് ഉറപ്പ് വരുത്തുക.

കര്‍ക്കടകം: ഇഅത്യാഗ്രഹവും അമിതപ്രതീക്ഷകളും നിയന്ത്രണവിധേയമാക്കണം. സാമ്പത്തിക കാര്യങ്ങൾ വളരെ ശ്രദ്ധിക്കുക. ഇടപാടുകൾ നടത്തുമ്പോൾ നന്നായി ചിന്തിക്കണം. ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാം.

Leave a Comment

More News