ചിങ്ങം: ഇന്ന് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലതായിരിക്കില്ല. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന ആരുമായുമുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്തു നിന്നുള്ള നല്ല വാർത്തകൾ നിങ്ങളുടെ ദിവസത്തെ മികച്ചതാക്കാൻ സാദ്ധ്യതയുണ്ട്.
കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. ചില മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൂചനകൾ ഇന്ന് ലഭിച്ചേക്കാം.
തുലാം: നിങ്ങളുടെ വീട്ടിലെയും ജോലിസ്ഥലത്തെയും സ്വരച്ചേർയുള്ള അന്തരീക്ഷം ഇന്ന് നിങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കും. സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾ ശ്രദ്ധിക്കപ്പെടും.
വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ കച്ചവടത്തിൽ താൽക്കാലികമായ തടസങ്ങൾ നേരിടേണ്ടിവന്നേക്കാം. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു പരിശോധന നടത്തുക. വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ രേഖപ്പെടുത്തുക. ചെലവുകൾ ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പണം സൂക്ഷിച്ച് ഉപയോഗിക്കുക.
ധനു: നിങ്ങളുടെ ശുഭാപ്‌തി വിശ്വാസത്തോടെയുള്ള സമീപനത്തിലൂടെ സങ്കീര്‍ണമായ ജീവിതത്തെ ലളിതമാക്കാന്‍ ശ്രമിക്കുക. ആവശ്യമുള്ളപ്പോള്‍ തുറന്ന് സംസാരിക്കുക. എന്നാല്‍ അനാവശ്യ സമ്മര്‍ദ്ദങ്ങളിലൂടെ തളര്‍ന്ന് പോകരുത്
മകരം: വികാരങ്ങൾ നിയന്ത്രിക്കുക. നിങ്ങളുടെ വികാരങ്ങൾ നിങ്ങളെ ഒരു ചെറിയ വിഷാദത്തിലേക്ക് നയിച്ചേക്കാം.
കുംഭം: ഇന്നത്തെ ദിവസം നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയം വാഗ്‌ദാാനം ചെയ്യുന്നു. നിങ്ങളുടെ ശൈലിയിലും കഴിവിലും നിങ്ങൾ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തോടൊപ്പം ചെലവഴിച്ച സമയം സന്തോഷവും സംതൃപ്‌തിയും നൽകും.
മീനം: നിങ്ങളുടെ സാമ്പത്തിക രംഗം ലാഭകരമാകാനുള്ള സാധ്യത ഇന്നു ഉണ്ട്. ബിസിനസിൽ നിന്നോ വിദേശ നിക്ഷേപത്തിലൂടെയോ പണം വരാം. പൊതുജനങ്ങളോടുള്ള സമ്പർക്കമികവോ പൊതുബന്ധങ്ങളോ നിങ്ങളുടെ ലാഭത്തിനുവേണ്ടി വർത്തിക്കും. കൂടാതെ വിദേശത്തുനിന്നോ അപ്രതീക്ഷിത മാർഗ്ഗങ്ങൾ വഴിയോ നല്ല ഇടപാടുകൾ വന്നു ചേരാം.
മേടം: ഇന്ന് മറ്റുള്ളവരുമായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ മികവ് പുലര്‍ത്തുകയും അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശയങ്ങളും കാഴ്‌ച്ചപ്പാടുകളും പ്രയോജനപ്രദങ്ങളായി ഭവിക്കും. മികച്ച സാമ്പത്തിക നേട്ടം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അപകടങ്ങളും അസുഖങ്ങളും വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക
ഇടവം: ഇന്ന് സന്തോഷകരവും ഉല്ലാസപ്രദവുമായ ഒരു ദിനമായിരിക്കും. ഈ ദിനം നിങ്ങള്‍ ഉത്സാഹവാനും, കഠിനാധ്വാനിയും, നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധാലുവുമായിരിക്കും. വൈകുന്നേരം നിങ്ങള്‍ സൗഹൃദസംഭാഷണവുമായി സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കും.
മിഥുനം: നിങ്ങൾ എത്ര ക്ഷീണിതനും വേവലാതിക്കാരനുമാണെങ്കിലും, അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ ക്രിയാത്മക മനോഭാവവും സാദ്ധ്യതയും ജോലിയിൽ ഇന്ന് പ്രതിഫലിക്കും. പകരം, നിങ്ങളെ പിന്തുണയ്‌ക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമായ സഹപ്രവർത്തകരെ നിങ്ങൾ കണ്ടെത്തും. എന്നിരുന്നാലും, നിങ്ങളുടെ സാമ്പത്തികസ്രോതസ്സുകളിൽ ക്രമേണ കുറവുകൾ സംഭവിച്ചേക്കാം. അതിനാൽ, നിങ്ങൾ അവയിൽ ഒരു കരുതൽ എടുത്തിരിക്കണം.
കര്‍ക്കടകം: . ഇന്ന് പൂർണ ഉന്മേഷത്തിലേക്ക് നിങ്ങൾ എത്തിച്ചേരുകയും ക്രിയാത്മകമായ ഊർജം ദിവസം മുഴുവൻ നിങ്ങളെ ചുറ്റിപ്പറ്റുകയും ചെയ്യും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു വിനോദയാത്ര ആസൂത്രണം ചെയ്യും. ഇന്ന് നിങ്ങളുടെ പങ്കാളിയോട് നിങ്ങൾക്ക് കൂടുതൽ സന്തോഷവും സംതൃപ്‌തിയും തോന്നുകയും, അവരിൽ നിന്ന് ഒരു നല്ല വാർത്ത ലഭിക്കുകയും ചെയ്യും.