നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ

ബഹ്റൈന്‍: തുടർ ചികിത്സാർത്ഥം നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം സ്വദേശിനിക്ക് കൊല്ലം പ്രവാസി അസോസിയേഷൻ യാത്ര ടിക്കറ്റ് നൽകി സഹായിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുച്ഛമായ വേദനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു ഇവർ. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ദിവസങ്ങളായി ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയ സാഹചര്യം ഉണ്ടായി.

സൽമാനിയ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം നാട്ടിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ചാരിറ്റി വിംഗിന്റെയും വനിതാ വിഭാഗമായ പ്രവാസിശ്രീയുടെയും നേതൃത്വത്തിൽ സന്ദർശനം നടത്തി നാട്ടിലേക്ക് എത്രയും വേഗം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യാത്ര ടിക്കറ്റ് കൈമാറുകയും ചെയ്തത്.

കെപിഎ വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറി വി. എം പ്രമോദ്, ചാരിറ്റി വിംഗ് കൺവീനർ നവാസ് കുണ്ടറ, മനാമ ഏരിയ കോഓർഡിനേറ്റർ ഷമീർ സലീം, പ്രവാസിശ്രീ അസിസ്റ്റന്റ് ചെയർപേഴ്സൺ ഷാമില ഇസ്മായീൽ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Comment

More News