പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും

കൊല്ലം: പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 30000 രൂപ പിഴയും കോടതി വിധിച്ചു. ഏരൂർ വളക്കുപാറ ദർഭപ്പണ സ്വദേശി സുഭാഷിനെ (40)യാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം.

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കുകയും ഏരൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

Print Friendly, PDF & Email

Leave a Comment

More News