ബിഗ് ടെക് കമ്പനികൾക്കെതിരെ രൂക്ഷ വിമർശനവുമായി യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി

ചിക്കാഗോ :സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണത്തിലൂടെ ബിഗ് ടെക് കമ്പനികൾ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നുവെന്ന് യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി. ഇന്ത്യൻ വിരുദ്ധ വിദ്വേഷം സമൂഹമാധ്യമങ്ങളിൽ വർദ്ധിച്ചുവരികയാണെന്നും, ഇതിനെതിരെ കമ്പനികളെ കോൺഗ്രസ് ഉത്തരവാദികളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒക്ടോബർ 21-ന് ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കമ്പനികൾക്ക് വിദ്വേഷം തടയാൻ യാതൊരു പ്രേരണയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇല്ലിനോയിയിലെ അറോറയിലുള്ള ബാലാജി ക്ഷേത്രത്തിന് നേരെ ഉണ്ടായ ആക്രമണ ഗൂഢാലോചനയിൽ ഫെഡറൽ അന്വേഷണം ആവശ്യപ്പെട്ട് രാജ കൃഷ്ണമൂർത്തിയും 105 നിയമനിർമ്മാതാക്കളും എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേലിന് കത്തയച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അലക്സാന്ദ്രോസ് പപോരാകിസ് (19) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ തീവ്രവാദ ഭീഷണി മുഴക്കിയതിനും ആയുധം കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. ആക്രമണശ്രമം നടക്കുമ്പോൾ രാജ കൃഷ്ണമൂർത്തിയും ക്ഷേത്രത്തിലുണ്ടായിരുന്നു.

Leave a Comment

More News