ശബരിമല തീർഥാടനം: ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ചു; ചായയ്ക്ക് 16 രൂപ, ഊണിന് 82 രൂപ വരെ

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് തീർഥാടകരിൽ നിന്ന് ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയുന്നതിനായി ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും വിൽക്കുന്ന വെജിറ്റേറിയൻ വിഭവങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, ജ്യൂസുകൾ എന്നിവയുടെ വില ഏകീകരിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.

സന്നിധാനം, പമ്പ, നിലയ്ക്കൽ, ജില്ലയിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഭക്ഷണസാധനങ്ങൾക്ക് വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഓരോ വിഭവത്തിന്റെയും അളവും വിലയും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

സന്നിധാനത്ത് ചായയ്ക്ക് 16 രൂപയും കാപ്പിക്ക് 16 രൂപയുമാണ് വില. പമ്പയിലും നിലയ്ക്കലിലും ഇവയ്ക്ക് 14 രൂപയും ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ 12 രൂപയുമാണ് ഈടാക്കാവുന്നത്. പരിപ്പുവട, ഉഴുന്നുവട എന്നിവയ്ക്ക് സന്നിധാനത്ത് 18 രൂപയും പമ്പയിലും നിലയ്ക്കലിലും 15 രൂപയും മറ്റ് പ്രദേശങ്ങളിൽ 12 രൂപയുമാണ് നിരക്ക്.

ദോശയ്ക്ക് സന്നിധാനത്ത് 16 രൂപയും പമ്പയിലും നിലയ്ക്കലിലും 14 രൂപയും മറ്റ് സ്ഥലങ്ങളിൽ 12 രൂപയുമാണ് വില. ചപ്പാത്തിക്ക് യഥാക്രമം 16, 14, 11 രൂപയും പൊറോട്ടയ്ക്ക് 18, 15, 13 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

സാധാരണ ഊണിന് സന്നിധാനത്ത് 82 രൂപയും പമ്പയിലും നിലയ്ക്കലിലും 78 രൂപയും ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ 72 രൂപയുമാണ് വില. പച്ചരിച്ചോറിനും പുഴുക്കലരിച്ചോറിനും ഒരേ നിരക്കാണ് ബാധകം. സാമ്പാർ, മോര്, രസം, പുളിശ്ശേരി, തോരൻ, അവിയൽ, അച്ചാർ എന്നിവ ഉൾപ്പെടുന്നതാണ് ഊണ്.

മസാലദോശയ്ക്ക് സന്നിധാനത്ത് 62 രൂപയും പമ്പയിലും നിലയ്ക്കലിലും 57 രൂപയും മറ്റ് സ്ഥലങ്ങളിൽ 54 രൂപയുമാണ്. വെജിറ്റബിൾ ബിരിയാണിക്ക് യഥാക്രമം 91, 81, 75 രൂപയും കഞ്ഞിക്ക് 45, 40, 38 രൂപയും നിശ്ചയിച്ചിട്ടുണ്ട്.

തീർഥാടനകാലത്ത് വിൽക്കുന്ന ബേക്കറി ഉൽപ്പന്നങ്ങളുടെ വിലയും ഏകീകരിച്ചിട്ടുണ്ട്. സന്നിധാനത്ത് വെജിറ്റബിൾ പഫ്‌സിന് 25 രൂപയും പമ്പയിലും നിലയ്ക്കലിലും 22 രൂപയുമാണ്. വെജിറ്റബിൾ സാൻവിച്ചിന് യഥാക്രമം 25, 23 രൂപയും വെജിറ്റബിൾ ബർഗറിന് 32, 30 രൂപയുമാണ് വില.

വെജിറ്റബിൾ സമോസയ്ക്ക് സന്നിധാനത്ത് 15 രൂപയും പമ്പയിലും നിലയ്ക്കലിലും 13 രൂപയും ഈടാക്കാം. വെജിറ്റബിൾ കട്‌ലറ്റിന് 20, 18 രൂപയും ബണ്ണിന് 11, 10 രൂപയും വെജിറ്റബിൾ ഷവർമയ്ക്ക് 62, 60 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

ജ്യൂസുകൾക്കും മറ്റ് പാനീയങ്ങൾക്കും സന്നിധാനം, പമ്പ, ഔട്ടർ പമ്പ എന്നിവിടങ്ങളിൽ പ്രത്യേക നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്.

210 മില്ലിലിറ്റർ നാരങ്ങ ജ്യൂസിന് സന്നിധാനത്ത് 25 രൂപയും പമ്പയിൽ 23 രൂപയും ഔട്ടർ പമ്പയിൽ 21 രൂപയുമാണ് വില. ആപ്പിൾ ജ്യൂസിന് യഥാക്രമം 57, 55, 53 രൂപയും ഓറഞ്ച് ജ്യൂസിന് 70, 60, 55 രൂപയുമാണ്.

കരിക്കിന് സന്നിധാനത്ത് 45 രൂപയും പമ്പയിലും ഔട്ടർ പമ്പയിലും 40 രൂപയുമാണ് നിരക്ക്. നാരങ്ങ സോഡയ്ക്ക് യഥാക്രമം 34, 28, 25 രൂപയും നിശ്ചയിച്ചിട്ടുണ്ട്.

2026-27 ശബരിമല തീർഥാടനകാലത്ത് ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

വിവിധ ഭാഷകളിൽ തയ്യാറാക്കിയ വിലവിവരപ്പട്ടിക തീർഥാടകർക്ക് വ്യക്തമായി കാണാനും വായിക്കാനും കഴിയുന്ന സ്ഥലത്തായിരിക്കണം സ്ഥാപിക്കേണ്ടത്. തീർഥാടകർക്ക് ഭക്ഷണസാധനങ്ങളുടെ അംഗീകൃത വില മനസ്സിലാക്കാനും അമിതവില ഈടാക്കുന്നത് തടയാനുമാണ് നടപടി.

ജില്ലാ കലക്‌ടര്‍ വില നിശ്ചയിച്ച ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ്, സന്നിധാനം, പമ്പ /നിലയ്ക്കല്‍, ജില്ലയിലെ ഇതര സ്ഥലങ്ങളിലെ വില ക്രമത്തില്‍.

വിഭവം അളവ് വില
ചായ 120 മി.ലി 16 , 14 , 12 രൂപ
കാപ്പി 120 മി.ലി 16, 14, 12
കടുംകാപ്പി /കടുംചായ 120 മി.ലി 12, 11, 10
ചായ/കാപ്പി (മധുരം ഇല്ലാത്തത്)ബ്രൂ/ നെസ്‌കഫേ/ബ്രാന്‍ഡഡ് 120 മി.ലി 13, 12, 11
ഇന്‍സ്റ്റൻ്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ/കോഫിഡെ) 120 മി.ലി 28, 20, 19
ഇന്‍സ്റ്റൻ്റ് കാപ്പി (മെഷീന്‍ കോഫി) 200 മി.ലി 25, 22, 22
ബോണ്‍വിറ്റ/ ഹോര്‍ലിക്‌സ് 150 മി.ലി 28, 27, 26
പരിപ്പുവട 40 ഗ്രാം 18, 15, 12
ഉഴുന്നുവട 40 ഗ്രാം 18, 15, 12
ബോണ്ട 75 ഗ്രാം 16, 14, 12
ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക) 50 ഗ്രാം 18, 14, 13
ബജി 30 ഗ്രാം 14, 13, 12
ദോശ (ഒരെണ്ണം) ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ 50 ഗ്രാം 16, 14, 12
ഇഢലി (ഒരെണ്ണം)ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ 50 ഗ്രാം 17, 14, 12
ചപ്പാത്തി (ഒരെണ്ണം) 40 ഗ്രാം 16, 14, 11
പൊറോട്ട (ഒരെണ്ണം) 50 ഗ്രാം 18, 15, 13
പാലപ്പം 50 ഗ്രാം 15, 14, 11
ഇടിയപ്പം 50 ഗ്രാം 15, 14, 11
നെയ്‌റോസ്റ്റ് 150 ഗ്രാം 54, 49, 46
മസാലദോശ 200 ഗ്രാം 62, 57, 54
ഗ്രീന്‍പീസ് കറി 100 ഗ്രാം 42, 37, 35
കടലക്കറി, 100 ഗ്രാം, 42, 37, 33 100 ഗ്രാം 42, 37, 33
കിഴങ്ങുകറി 100 ഗ്രാം 40, 34, 32
ഉപ്പുമാവ് 200 ഗ്രാം 30, 26, 25
ഊണ് പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) 82, 78, 72
ഊണ് പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) 82, 78, 72
ആന്ധ്ര ഊണ് 84, 77, 72
വെജിറ്റബിള്‍ ബിരിയാണി 350 ഗ്രാം 91, 81, 75
കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ) 45, 40, 38
കപ്പ 250 ഗ്രാം 38, 35, 33
തൈര് സാദം 59, 53, 50
നാരങ്ങ സാദം 56, 50, 49
തൈര് ഒരു കപ്പ് 15, 13, 10
വെജിറ്റബിള്‍ കറി 100 ഗ്രാം 31, 27, 26
പരിപ്പ് കറി 100 ഗ്രാം 30, 27, 26
തക്കാളി ഫ്രൈ 125 ഗ്രാം 43, 39, 35
പായസം 75 മി.ലി 18, 16, 14
ഒനിയന്‍ ഊത്തപ്പം 125 ഗ്രാം 69, 62, 57
ടൊമാറ്റോ ഊത്തപ്പം 125 ഗ്രാം 67, 60, 57
പുട്ട് ഒരു കുറ്റി 32, 30, 25
വെജിറ്റബിള്‍ ഫ്രൈഡ് റൈസ് 350 ഗ്രാം 85, 80, 78.

ബേക്കറി സാധനങ്ങളുടെ വിലവിവരങ്ങള്‍

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ബേക്കറി സാധനങ്ങളുടെ വിലയും ഏകീകരിച്ച് നിശ്ചയിച്ചു. ജില്ലാ കലക്ര്‍‌ട വില നിശ്ചയിച്ച ബേക്കറി സാധനങ്ങളുടെ ഇനം, അളവ്, സന്നിധാനം, നിലയ്ക്കല്‍/പമ്പ ക്രമത്തില്‍.

വിഭവം അളവ്‌ വില
വെജിറ്റബിള്‍ പഫ്‌സ് 80 ഗ്രാം 25 , 22
വെജിറ്റബിള്‍ സാന്‍വിച്ച് 100 ഗ്രാം 25, 23
വെജിറ്റബിള്‍ ബര്‍ഗര്‍ 125 ഗ്രാം 32, 30
പനീര്‍ റോള്‍ 125 ഗ്രാം 32, 30
മഷ്‌റൂം റോള്‍ 125 ഗ്രാം 36, 35
വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ്/ചപ്പാത്തി (ഒരെണ്ണം) 150 ഗ്രാം 34, 32
വെജിറ്റബിള്‍ ഡാനിഷ് 75 ഗ്രാം 21, 20
ദില്‍ഖുഷ് 60 ഗ്രാം 25, 20
സോയാബീന്‍ പിസ 150 ഗ്രാം 52, 50
ബ്രഡ് മസാല 180 ഗ്രാം 52, 50
സ്വീറ്റ്‌ന 80 ഗ്രാം 25, 20
ജാം ബണ്‍ (ഒരെണ്ണം) 60 ഗ്രാം 28, 22
മസാല റോള്‍ കുബ്ബൂസ്/ചപ്പാത്തി (ഒരെണ്ണം) 150 ഗ്രാം 48, 46
ചോക്ലേറ്റ് കേക്ക് പീസ് 50 ഗ്രാം 20, 18
ജാം ബ്രഡ് 50 ഗ്രാം 26, 22
ദില്‍ പസന്ത് പീസ് 40 ഗ്രാം 23, 18
ബനാന പഫ്‌സ് 90 ഗ്രാം 26, 22
വെജിറ്റബിള്‍ കട്‌ലറ്റ് 50 ഗ്രാം 20, 18
ബ്രെഡ് 350 ഗ്രാം 38, 36
ബണ്‍ 50 ഗ്രാം 11, 10
ക്രീം ബണ്‍ 80 ഗ്രാം 27, 22
വെജിറ്റബിള്‍ കുബ്ബൂസ് റോള്‍ 150 ഗ്രാം 47, 45
ബനാന റോസ്റ്റ് (ഹാഫ് ബനാന) 50 ഗ്രാം 15, 13
വെജിറ്റബിള്‍ ഷവര്‍മ (കുബ്ബൂസ്/ചപ്പാത്തി) (ഒരെണ്ണം) 150 ഗ്രാം 62, 60
വെജിറ്റബിള്‍ സമോസ 60 ഗ്രാം 15, 13
ബ്രഡ് സാന്‍വിച്ച് (രണ്ട് എണ്ണം) 60 ഗ്രാം 23, 21
ആലു പൊറോട്ട (രണ്ട് എണ്ണം) 50 ഗ്രാം 50, 46
പുലാവ് 350 ഗ്രാം 75, 70

ജ്യൂസുകളുടെ വിലവിവരങ്ങള്‍

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് വിവിധതരം ജ്യൂസുകളുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. ജില്ലാ കലക്‌ടർ വില നിശ്ചയിച്ച ജ്യൂസുകളുടെ ഇനം, അളവ്, സന്നിധാനം, പമ്പ, ഔട്ടര്‍ പമ്പ ക്രമത്തില്‍

വിഭവം അളവ് വില
നാരങ്ങ ജ്യൂസ് 210 മി.ലി 25 , 23 , 21
ആപ്പിള്‍ ജ്യൂസ് 210 മി.ലി 57, 55, 53
ഓറഞ്ച് ജ്യൂസ് 210 മി.ലി 70, 60, 55
കൈതച്ചക്ക ജ്യൂസ് 210 മി.ലി 50, 48, 41
മുന്തിരി ജ്യൂസ് 210 മി.ലി 57, 50, 43
കരിക്ക് 45, 40, 40
നാരങ്ങ സോഡ 210 മി.ലി 34, 28, 25
ബ്ലാക്ക് ടീ (ടീ ബാഗ്) 90 മി.ലി 12, 11, 10
ഗ്രീന്‍ ടീ(ടീ ബാഗ്) 90 മി.ലി 12, 11, 10
കാര്‍ഡമം ടീ (മെഷീന്‍) 90 മി.ലി. 17, 16, 15
ജിഞ്ചര്‍ ടീ (മെഷീന്‍) 90 മി.ലി 17, 16, 15
ചായ (മെഷീന്‍) 90 മി.ലി 12, 10, 10
കോഫി (മെഷീന്‍) 90 മി.ലി 13 12, 11
മസാല ടീ (മെഷീന്‍) 90 മി.ലി 18, 17, 16
ലെമണ്‍ ടീ (മെഷീന്‍) 90 മി.ലി 18, 17, 16
ഫ്‌ളേവേഡ് ഐസ് ടീ (മെഷീന്‍) 200 മി.ലി 24, 21, 20

Leave a Comment

More News