സൗത്ത് വെസ്റ്റ് സെന്റർ എ സേവികാസംഘം കലാമേളയിൽ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഡാളസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് സെന്റർ എ സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലാമേളയിൽ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് രണ്ടാം സ്ഥാനം നേടി. വിവിധ ഇടവകകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത കലാമേള കലാപ്രതിഭകളുടെ മികവിനും ക്രൈസ്തവ കൂട്ടായ്മയുടെ ഐക്യത്തിനും വേദിയായി.

സെന്റർ പ്രസിഡന്റ് റവ. കെ. എം. മാത്യുവിന്റെ അധ്യക്ഷതയിൽ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയിൽ വെച്ച് നടത്തപ്പെട്ട കലാമേള റവ. എബ്രഹാം വി. സാംസണിന്റെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു.

ബൈബിൾ ക്വിസ്, ഗ്രൂപ്പ് സോങ്, സോളോ സോങ്, മലയാളം, ഇംഗ്ലീഷ് പ്രസംഗം, ബൈബിൾ വായന, ഉപന്യാസരചന തുടങ്ങിയ ഇനങ്ങളിൽ വിവിധ ഇടവകകളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരച്ച കലാമേളക്ക് കൺവീനർ ലിസി യോഹന്നാൻ, സെന്റർ സെക്രട്ടറി റീനി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ നേതൃത്വം നൽകി.

വിവിധ മത്സരങ്ങളിലെ വിജയികൾ:

ബൈബിൾ ക്വിസ്:
ഒന്നാം സ്ഥാനം – സെഹിയോൻ മാർത്തോമ്മാ ചർച്ച്
രണ്ടാം സ്ഥാനം – മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ്, കരോൾട്ടൺ
മൂന്നാം സ്ഥാനം – മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ്, ഫാർമേഴ്‌സ് ബ്രാഞ്ച്

ഗ്രൂപ്പ് സോംഗ്:
ഒന്നാം സ്ഥാനം – ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച്
രണ്ടാം സ്ഥാനം – സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്
മൂന്നാം സ്ഥാനം – സെഹിയോൻ മാർത്തോമ്മാ ചർച്ച്

സോളോ സോംഗ് – ജൂനിയർ:
ഒന്നാം സ്ഥാനം – രഞ്ജിത എബ്രഹാം (ഫാർമേഴ്‌സ് ബ്രാഞ്ച്)
രണ്ടാം സ്ഥാനം – ഗിഫ്റ്റി സൈലസ് (മാർത്തോമ്മാ ചർച്ച്, ഒക്കലഹോമ)
മൂന്നാം സ്ഥാനം – രേഷ്മ ദിബു (ഫാർമേഴ്‌സ് ബ്രാഞ്ച്)

സോളോ സോംഗ് – സീനിയർ:
ഒന്നാം സ്ഥാനം – ഷാലി ജോർജ് (ഫാർമേഴ്‌സ് ബ്രാഞ്ച്)
രണ്ടാം സ്ഥാനം – ജിനു കുര്യൻ (സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്)
മൂന്നാം സ്ഥാനം – ലിജിമോൾ മാത്യു (ഫാർമേഴ്‌സ് ബ്രാഞ്ച്)

പ്രസംഗം – മലയാളം:
ഒന്നാം സ്ഥാനം – റെയ്ന റോയ് (സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്)
രണ്ടാം സ്ഥാനം – ടിജി ലൂക്കോസ് (സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്)
മൂന്നാം സ്ഥാനം – മീര മിറിയം മാത്യു (ഫാർമേഴ്‌സ് ബ്രാഞ്ച്)

പ്രസംഗം – ഇംഗ്ലീഷ്:
ഒന്നാം സ്ഥാനം – ലേയ ടോം (ഫാർമേഴ്‌സ് ബ്രാഞ്ച്)
രണ്ടാം സ്ഥാനം – ഡിംപിൾ ചെലഗിരി (സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്)
മൂന്നാം സ്ഥാനം – ലിഫി ചെറിയാൻ (മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ്, കരോൾട്ടൺ)

ബൈബിൾ വായന – മലയാളം:
ഒന്നാം സ്ഥാനം – സുബി ഫിലിപ്പ് (ഫാർമേഴ്‌സ് ബ്രാഞ്ച്)
രണ്ടാം സ്ഥാനം – ആനി വർഗീസ് (സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്)
മൂന്നാം സ്ഥാനം – ഷൈനി ബിജു (ഫാർമേഴ്‌സ് ബ്രാഞ്ച്)

ഉപന്യാസ രചന – മലയാളം:
ഒന്നാം സ്ഥാനം – മറിയാമ്മ മാത്യു (മാർത്തോമ്മാ ചർച്ച്, ഒക്കലഹോമ)
രണ്ടാം സ്ഥാനം – റെയ്ന റോയ് (സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്)
മൂന്നാം സ്ഥാനം – റേച്ചൽ തോമസ് (ഫാർമേഴ്‌സ് ബ്രാഞ്ച്)

ഉപന്യാസ രചന – ഇംഗ്ലീഷ്:
ഒന്നാം സ്ഥാനം – ട്രിന ജോൺ (മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ്, കരോൾട്ടൺ)
രണ്ടാം സ്ഥാനം – ഡിംപിൾ ചെലഗിരി (സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്)
മൂന്നാം സ്ഥാനം – മെർലിൻ എബ്രഹാം (സെഹിയോൻ മാർത്തോമ്മാ ചർച്ച്)

കലാമേളയിൽ പങ്കെടുത്ത എല്ലാ ഇടവകകളെയും മത്സരാർത്ഥികളെയും സംഘാടകരെയും അഭിനന്ദിച്ചു കൊണ്ട് സെന്റർ സെക്രട്ടറി റീനി മാത്യു കൃതജ്ഞത രേഖപ്പെടുത്തി. ക്രൈസ്തവ വിശ്വാസമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം അംഗങ്ങളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കാനും ഇടവകകൾ തമ്മിലുള്ള സൗഹൃദവും ഐക്യവും ശക്തിപ്പെടുത്താനും കലാമേള സഹായകമായി.

Leave a Comment

More News