കേരളത്തില്‍ കോവിഡ് 2010 പേര്‍ക്ക് ; തിങ്കളാഴ്ച 7 മരണം; ആകെ മരണം 65,333 ആയി

കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 332, എറണാകേരളത്തില്‍ 2010 പേര്‍ക്ക് കുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂര്‍ 89, മലപ്പുറം 81, പാലക്കാട് 77, വയനാട് 63, കാസര്‍ഗോഡ് 33 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 97,454 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1992 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 544 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 26,560 കോവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…

സി.പി.എം സമ്മേളനത്തിനായി നടപ്പാത കൈയേറി കൊടിതോരണങ്ങള്‍: വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നടപ്പാത കയ്യേറി കൊടി തോരണങ്ങള്‍ കെട്ടുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ആകാമെന്നാണോ? പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പേലും പിഴ ഈടാക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. അതാണോ കേരളത്തിന്റെ നിയമവ്യവസ്ഥ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. താരണങ്ങള്‍ കെട്ടുന്നതിന് കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ എ ജി നേരിട്ട് ഹാജരായി. അഞ്ചാം തീയതി വരെ കൊടിത്തോരണങ്ങള്‍ കെട്ടാനായി കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അന്ന് തന്നെ മുഴുവന്‍ കൊടിതോരണങ്ങളും നീ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ കോര്‍പറേഷന്റെ അനുമതിപ്പത്രം കോടതിയില്‍ ഹാജരാക്കണമെന്നും അഞ്ചാം തീയിതി അവ നീക്കം ചെയ്ത ശേഷമുള്ള റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇത്തരത്തില്‍ വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ…

സ്വര്‍ണത്തിനു വേണ്ടി മുത്തശ്ശിയെ കൊലപ്പെടുത്തിയ കൊച്ചുമകന്‍ അറസ്റ്റില്‍

തൃശൂര്‍: സ്വര്‍ണവള തട്ടിയെടുക്കാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി കൊച്ചുമകന്‍ അറസ്റ്റില്‍. കലാശേരിയില്‍ വയോധികയായ കൗസല്യയെ കൊന്ന കേസിലാണ് ചെറുമകന്‍ ഗോകുല്‍ കസ്റ്റഡിയിലായത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ചെറുമകന്‍ ഗോകുലിലേക്ക് അന്വേഷണമെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന കൗസല്യമുടെ ദേഹത്തുനിന്ന് സ്വര്‍ണവള മാത്രമാണ് നഷ്ടമായത്. വയോധികയ്ക്ക് പരിചയമുളള ആരോ ആണ് സ്വര്‍ണം പിടിച്ചുപറിച്ചതെന്നുംഅക്കാര്യം പുറത്തുപറയാതിരിക്കാനാണ് കൊലപാതകമെന്നും പോലീസിന് സൂചന ലഭിച്ചിരുന്നു. ആശാരിപ്പണിക്ക് പോയിരുന്ന ഗോകുല്‍ കടുത്തമദ്യപാനിയാണ്. പണി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇയാള്‍ മദ്യപിക്കാനുള്ള പണത്തിനാണ് മോഷണം നടത്തിയത്. കൗസല്യയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നതായി പ്രതി പോലീസിനോട് വെളിപ്പെടുത്തി.

കേരളത്തിലെ ഗുണ്ടാലഹരിമരുന്ന് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് സിപിഎം നേതാക്കള്‍: വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തിലെ ഗുണ്ടാലഹരിമരുന്ന് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് സിപിഎം നേതാക്കളാണെന്ന് പ്രതിപക്ഷ േനതാവ് വി.ഡി സതീശന്‍. ്‌നേതാക്കളുടെയും സര്‍ക്കാരിന്റെയും സംരക്ഷണമുള്ളതു കൊണ്ടാണ് ഗുണ്ടകളെയും ലഹരിമരുന്ന് സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പോലീസിന് കഴിയാതെ വന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. കോവളം എംഎല്‍എ എം. വിന്‍സെന്റിന്റെ കാര്‍ അടിച്ചുതകര്‍ത്തത് ഇന്നത്തെ ഒറ്റപ്പെട്ട സംഭവമാണ്. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം. ദിവസവും ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഗുണ്ടകളെ നിയന്ത്രിക്കാനോ നിയന്ത്രിക്കാനോ നിയമനത്തിന് മുന്നില്‍ കൊണ്ടുവരാനോ സര്‍ക്കാരോ ആഭ്യന്തര വകുപ്പോ ഒരു നടപടിയും സ്വീകരിക്കുന്നില്ല.-സതീശന്‍ പറഞ്ഞു. ‘ക്രമസമാധാന നില തകര്‍ന്നെന്നവിഷയം അടിയന്തര പ്രമേയത്തിലൂടെ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. എല്ലാം ഭദ്രമാണെന്നു മറുപടി നല്‍കിയ മുഖ്യമന്ത്രി പ്രമേയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു. പഴയകാല സെല്‍ ഭരണത്തിന്റെ ഭീതിതമായ പുതിയ രൂപമാണ് പാര്‍ട്ടി ഇടപെടല്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സമ്പൂര്‍ണ പരാജയമായ മുഖ്യമന്ത്രി…

ആര്‍.ടി.പി.സി.ആര്‍, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിക്കറ്റുകള്‍ വേണ്ട: ഉക്രൈനില്‍ നിന്നെത്തുന്നവക്ക് ഇളവ്

ന്യുഡല്‍ഹി: രാജ്യാന്തര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ മാര്‍ഗരേഖകളില്‍ ഉക്രൈനില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇളവ്. ഇന്ത്യയിലേക്ക് യാത്ര തിരിക്കും മുന്‍പ് വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ നല്‍കേണ്ട ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും യാത്ര തിരിക്കും മൂന്‍പും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്ന നിര്‍ദേശം ഒഴിവാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ എത്തിയ ശേഷം 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന വ്യവസ്ഥയിലാണ് ഇവ ഒഴിവാക്കി നല്‍കുന്നത്. ഇന്നു വരെ 1156 ഇന്ത്യക്കാര്‍ നാട്ടില്‍ തിരിച്ചെത്തി. ഇവരില്‍ ആരെയും ഐസോലേഷനില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

ഉക്രൈന്നില്‍ ഹെല്പ് ഡെസ്‌ക്കുമായി മമ്മൂട്ടി ഫാന്‍സ്

ഗോള്‍ഡ് കോസ്റ്റ് : യുക്രൈനില്‍ നിന്നും മോള്‍ഡോവ വഴി പാലായനം ചെയ്യുന്നവര്‍ക്ക് സഹായ ഹസ്ഥവുമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ മോള്‍ഡോവ ഘടകം. യുക്രൈന്റെ അയല്‍ രാജ്യമായ മോള്‍ഡോവ വഴി പതിനായിരങ്ങള്‍ ആണ് പലായനം ചെയ്യുന്നത്. റഷ്യന്‍ സൈന്യം ക്യാമ്പ് ചെയ്യുന്ന സ്ഥലമായതു കൊണ്ട് കൂടി അവിടവും ഒരു സംഘര്‍ഷ അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലം ആണ്.മോള്‍ഡൊവായിലെ മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകര്‍ ആണ് ഇപ്പോള്‍ ഹെല്പ് ഡസ്‌ക് ആരംഭിച്ചിരിക്കുന്നത്. മോള്‍ഡൊവയില്‍ താല്‍ക്കാലിക താമസവും ഭക്ഷണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സഹായങ്ങളുമാണ് പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഒരുക്കിയിരിക്കുന്നതെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു. ആവശ്യം ഉള്ളവര്‍ക്ക് അമീന്‍ +37367452193, അനസ് +373 67412025എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് ഏതാനും രാഷ്ട്രീയ സംഘടനകള്‍ ഇത്തരം ഹെല്പ് ഡെസ്‌ക്കുകള്‍ തുടങ്ങിയിട്ടുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാന്‍സ് അസോസിയേഷന്‍…

സി.എം.എസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിന്നി റേച്ചല്‍ മാത്യു അന്തരിച്ചു

കോട്ടയം: സി.എം.എസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിന്നി റേച്ചല്‍ മാത്യു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.  കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. സംസ്‌കാരം പിന്നീട്. ഭര്‍ത്താവ്: അനു ജേക്കബ് ന്യൂ ഇന്ത്യ അഷുറന്‍സ് കോ.ലിമിറ്റഡ് ഈരാറ്റുപേട്ട സീനിയര്‍ ബ്രാഞ്ച് മാനേജര്‍. മകന്‍ : നിഖില്‍ ജേക്കബ് സഖറിയ (കാനഡ)  

ഉക്രൈനില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും; ഇതുവരെ അതിര്‍ത്തി കടന്നത് 3000 പേര്‍; രക്ഷാദൗത്യത്തിന് സ്‌പൈസ്‌ജെറ്റും

ന്യുഡല്‍ഹി: ഉക്രൈനില്‍ നിന്നുള്ളരക്ഷാദൗത്യം കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കുന്നു. ഇതിനകം 3000 ഓളം പേര്‍ അതിര്‍ത്തി കടന്നു. 100ലേറെ പേര്‍ രണ്ടു ദിവസത്തിനകം അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. അയല്‍രാജ്യങ്ങളിലെത്തുന്നവരെ വിമാനമാര്‍ഗം ഡല്‍ഹിയിലും മുംബൈയിലുമെത്തിക്കും. പലായനത്തിനിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് പകരം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ സിംഗ്ല അറിയിച്ചു. വിദേശകാര്യ സ്ഥിരം സമിതി യോഗത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിനാണ് സെക്രട്ടറി മറുപടി നല്‍കിയത്. പോളണ്ടില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പ്രത്യേക യാത്ര മാര്‍ഗം ഒരുക്കും. അവരെ ബസ് മാര്‍ഗം സുരക്ഷിത സ്ഥാനത്ത് എത്തിച്ച് ഇന്ത്യയിലേക്ക് അയക്കും. ഷെഹ്നി അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. കീവിലെ കര്‍ഫ്യൂ പിന്‍വലിച്ചതോടെ യാത്ര നിയന്ത്രണങ്ങള്‍ മാറി. ഇന്ത്യക്കാര്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയഗിലേക്ക് നീങ്ങണമെന്ന് എംബസി ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിനായി യുക്രൈന്‍ ട്രെയിന്‍ പ്രത്യേക സര്‍വീസ് നടത്തും. ഓരോ സംസ്ഥാനത്തുനിന്നുംഉക്രൈനിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍…

തിരുവനന്തപുരത്ത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. ദമ്പതികളെ ആക്രമിച്ച കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത നെല്ലിയോട് സ്വദേശി സുരേഷ് കുമാര്‍ (40) എന്ന പ്രതിയാണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയാണ് മരണം. പ്രതിക്ക് നെഞ്ചുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സുരേഷ് കുമാര്‍ അടക്കം നാലു പേരെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. നെഞ്ചുവേദന അനുഭവപ്പെട്ട സുരേഷ് കുമാറിനെ ആദ്യം പൂന്തുറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. യാത്രാേേധ്യ മരണം സംഭവിച്ചു.  

ഒഴിപ്പിക്കല്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രിസംഘം ഉക്രൈനിന്റെ അയല്‍രാജ്യങ്ങളിലേക്ക്

ന്യുഡല്‍ഹി: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഘം അയല്‍രാജ്യങ്ങളിലേക്ക്. ഹര്‍ദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി.കെ സിംഗ് എന്നിവരടങ്ങിയ സംഘമാണ് ഉക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലെത്തുക. പ്രതിസന്ധിയില്‍ രക്ഷാപ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. സിന്ധ്യ െറാമാനിയയിലും കിരണ്‍ റിജിജു സോവാക്യയിലും ഹര്‍ദീപ് പുരി ഹംഗറിയിലും വി.കെ സിംഗ് പോളണ്ടിലുമെത്തും. റഷ്യ-ഉക്രൈന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാലാമത്തെ യോഗമാണിത്. ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇരുരാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ പോളണ്ട്, റൊമാനിയ, ഹംഗറി, സ്ലോവാക്യ വഴിയാണ് രക്ഷാദൗത്യം. ഈ രാജ്യങ്ങളിലേക്കാണ് മന്ത്രിമാരുടെ സംഘമെത്തുക. അതിര്‍ത്തി കടന്നെത്തുന്ന ജനങ്ങള്‍ ഒരുമിച്ച് കൂടിനില്‍ക്കുന്നതിനാല്‍ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ട്…